ന്‍സ്റ്റാഗ്രാമിലെ കൗമാരക്കാര്‍ക്കുള്ള സുരക്ഷാ നടപടികള്‍ മെറ്റാ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി പതിനാറ് വയസില്‍ താഴെയുള്ളവര്‍ക്ക് ലൈവ്സ്ട്രീമിങ് നിരോധിച്ചിരിക്കുകയാണ് ഇന്‍സ്റ്റയുടെ ഉപജ്ഞാതാക്കളായ മെറ്റ. ഇനി മുതല്‍ നഗ്‌നചിത്രങ്ങള്‍ കാണണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്. സോഷ്യല്‍ മീഡിയയില്‍ സ്വയം നിയന്ത്രണങ്ങള്‍ വളരുന്നതില്‍ ഏറ്റവും ആശ്വാസം കൊളളുന്നത് മാതാപിതാക്കളാണ്. നേരിട്ടുള്ള സന്ദേശങ്ങളിലെ നഗ്നതയുണ്ടെന്ന് സൂചനയുള്ള ദൃശ്യങ്ങള്‍ ഓഫാക്കാനും അവര്‍ക്ക് മാതാപിതാക്കളുടെ അനുമതി ആവശ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ഈ സംവിധാനം ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും നേരത്തേ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയത്. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക്് ആപ്പ് ഉപയോഗിക്കാനുള്ള സമയക്രമം ഏര്‍പ്പെടുത്താനും ചില സമയങ്ങളില്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതില്‍ നിന്ന് കൗമാരക്കാരെ തടയാനും, അവരുടെ കുട്ടി സന്ദേശങ്ങള്‍ കൈമാറുന്ന അക്കൗണ്ടുകള്‍ കാണാന്‍ മാതാപിതാക്കള്‍ക്ക് അവസരം നല്‍കുന്ന ഒരു ക്രമീകരണവും ഇതില്‍ എര്‍പ്പെടുത്തിയിരുന്നു.

ഫേസ്ബുക്ക്, മെസഞ്ചര്‍ എന്നിവയില്‍ കൗമാരക്കാരുടെ അക്കൗണ്ടുകള്‍ തുടക്കത്തില്‍ യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലായിരിക്കും ആരംഭിക്കുക. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലെന്നപോലെ, പതിനാറ് വയസ്സിന് താഴെയുള്ള ഉപഭോക്താക്കള്‍ക്ക് ഇതിന്റെ സംവിധാനങ്ങള്‍ മാറ്റുന്നതിന് മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്. അതേസമയം പുതിയ പ്രത്യേകതകളില്‍ ഇതില്‍ പ്രവേശിക്കുന്ന 16 ഉം 17 ഉം വയസ്സുള്ള കുട്ടികള്‍ക്ക് അവ സ്വതന്ത്രമായി മാറ്റാനും കഴിയും.

ലോകമെമ്പാടുമുള്ള 18 വയസിന് താഴെയുള്ള 54 ദശലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. പതിമൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള 90 ശതമാനത്തിലധികം പേരും നിയന്ത്രണങ്ങള്‍ പാലിക്കുന്നതായും മെറ്റ വെളിപ്പെടുത്തി. ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായി പ്രമുഖ ശിശു സംരക്ഷണ ചാരിറ്റിയായ എന്‍.എസ്.പി.സി.സി പറഞ്ഞു, എന്നാല്‍ ദോഷകരമായ കാര്യങ്ങള്‍ അതിന്റെ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ മെറ്റ കൂടുതല്‍ ശ്രദ്ധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഈ മാറ്റങ്ങള്‍ ശരിക്കും ഫലപ്രദമാകണമെങ്കില്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, മെസഞ്ചര്‍ എന്നിവയില്‍ അപകടകരമായ ഉള്ളടക്കം ആദ്യം തന്നെ

വ്യാപിക്കാതിരിക്കാന്‍ അവര്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. യു.കെയില്‍ ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട് നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് മെറ്റ ഈ നടപടികളുമായി രംഗത്ത് എത്തുന്നത്. ഇതനുസരിച്ച് എല്ലാ സൈറ്റുകളും ആപ്പുകളും, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതതും തീവ്രവാദം പോലയുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനോ അല്ലെങ്കില്‍ ഓണ്‍ലൈനില്‍ വന്നാല്‍ അത് നീക്കം ചെയ്യുന്നതിനോ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.