ടുത്ത കാലം വരെ എ.ഐ എന്നത് നമ്മള്‍ സയന്‍സ്ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന പ്രതിഭാസമാണ്. പല ഫിക്ഷന്‍ പുസ്തകങ്ങളിലും പല പ്ലോട്ടുകളും നിര്‍ണയിക്കുന്നതും എ.ഐ ആയിരുന്നു. ഹോളിവുഡ് ചിത്രങ്ങളിലും എ.ഐ സംവിധാനങ്ങളെ കുറിച്ച് പരാമര്‍ശം ഉണ്ടായിട്ടുണ്ട് എങ്കിലും ഇത് ഒരു യാഥാര്‍ത്ഥ്യമാകുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ 2020 മുതലാണ് എ.ഐ എന്ന നിര്‍മ്മിത ബുദ്ധി നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയത്.

ഈ ദശകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ നിര്‍മ്മിത ബുദ്ധിയാണ്. നിങ്ങള്‍ ഒരു വാഷിംഗ് മെഷീന്‍ വാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ നിങ്ങള്‍ എന്ത് തിരയുമ്പോഴും ഇത് സംബന്ധിച്ച നോട്ടിഫിക്കേഷനുകള്‍ ലഭിക്കും. ഇതിന് പിന്നില്‍ നിര്‍മ്മിത ബുദ്ധിയാണ് പ്രവര്‍ത്തിക്കുന്നത്. ചാറ്റ്ബോട്ടാണ് നിര്‍മ്മിതബുദ്ധിയുടെ ഏറ്റവും നിര്‍ണായക ഘടകം. ചാറ്റ് ജി.പി.ടി മുതല്‍ ആപ്പിള്‍ ഇന്റലിജന്‍സ് വരെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവയില്‍ ഏതെങ്കിലുമായി നമ്മള്‍ ഇടപഴകിയിട്ടുണ്ടാകും.

നിങ്ങള്‍ അറിയാതെ തന്നെ ഏതെങ്കിലും ചാറ്റ്ബോട്ടിന്റെ ദൈനംദിന ഉപഭോക്താവായിരിക്കും നമ്മള്‍. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ ഉടമകളായ മെറ്റയും സ്വന്തം നിര്‍മ്മിത ബുദ്ധിയുടെ പ്രത്യേകതകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ യുകെയിലെയും യൂറോപ്പിലെയും ഉപഭോക്താക്കള്‍ക്ക് അതിന്റെ ലോഞ്ച് ഇതുവരെ വൈകിയിരിക്കുകയാണ്.

അയര്‍ലണ്ട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് 2023 ല്‍ ആരംഭിച്ച അപ്ഡേറ്റുകള്‍ യൂറോപ്പില്‍ നിര്‍ത്തി വെയ്ക്കാന്‍ മെറ്റാ തീരുമാനിച്ചിരുന്നത്. സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അയര്‍ലന്‍ഡ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ യൂറോപ്പില്‍ മെറ്റയുടെ നിര്‍മ്മിതബുദ്ധി സജീവമാകുകയാണ്. നിങ്ങളുടെ മെസഞ്ചര്‍, വാട്ട്‌സ്ആപ്പ് ആപ്പുകളില്‍ ഒരു പുതിയ നീല വളയമുള്ള ചിഹ്നം പ്രത്യക്ഷപ്പെട്ടതായി പലരും ശ്രദ്ധിച്ചിരിക്കാം.

ഇതാണ് മെറ്റാ എ.ഐ. നിങ്ങള്‍ക്ക് ഇതുപയോഗിച്ച് ചാറ്റ് ചെയ്യാനും ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യപ്പെടാന്‍ പോലും കഴിയും. മെറ്റാ ഇപ്പോള്‍ തങ്ങളുടെ എല്ലാ ആപ്പുകളിലും അതായത് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസെഞ്ചര്‍ എന്നിവയിലേക്ക് യൂറോപ്പിലേക്കും വ്യാപിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനി എല്ലാവരും ഇക്കാര്യം കണ്ണ് തുറന്ന് കാണണമെന്നാണ് മെറ്റ ആവശ്യപ്പെടുന്നത്.

നിങ്ങളുടെ ആപ്പുകളില്‍ എ.ഐ പ്രോംപ്റ്റുകള്‍ ദൃശ്യമാകുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍, അത് ഓഫാക്കാന്‍ കഴിയുമോ എന്ന് പലരും ചോദിക്കുന്ന ചോദ്യമാണ്. എന്നാല്‍ മെറ്റാ -എ.ഐ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഓഫാക്കാന്‍ ഒരു മാര്‍ഗവുമില്ല. ചെറിയ നീല വൃത്തം പ്രത്യക്ഷമാകാതിരിക്കാന്‍ നിങ്ങള്‍ക്ക് ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയും. എന്നാല്‍ അത് പശ്ചാത്തലത്തില്‍ അപ്പോഴും സജീവമായിരിക്കും.