ണ്ടര ബില്യണ്‍ ജിമെയില്‍ ഉപയോക്താക്കളെ ഹാക്ക് ചെയ്യാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്. എല്ലാവരും ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. ഗൂഗിളിന്റെ ഒരു പ്രധാന ഡാറ്റാ ബേസിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. ഇത്തരത്തിലാണ് 2.5 ബില്യണ്‍ ജിമെയില്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്.

ഷൈനി ഹണ്ടേഴ്‌സ് എന്നറിയപ്പെടുന്ന ഹാക്കിംഗ് ഗ്രൂപ്പ് കഴിഞ്ഞ ജൂണിലാണ് ഒരു ഗൂഗിള്‍ ജീവനക്കാരനെ കബളിപ്പിച്ച് ക്ലൗഡ് പ്ലാറ്റ്‌ഫോം വഴി കൈകാര്യം ചെയ്യുന്ന ഒരു ഗൂഗിള്‍ ഡാറ്റാബേസിലേക്ക് അതിക്രമിച്ചു കയറിയത്. കമ്പനി പേരുകളും ഉപഭോക്തൃ കോണ്‍ടാക്റ്റ് വിശദാംശങ്ങളും അടങ്ങിയ നിരവധി ബിസിനസ് ഫയലുകള്‍ അവര്‍ മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് പാസ് വേര്‍ഡുകളൊന്നും തട്ടിയെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഗൂഗിള്‍ കരുതുന്നത്. ഇപ്പോള്‍, ഈ ഡാറ്റ ഉപയോഗിച്ച് തട്ടിപ്പുകാര്‍ വ്യാജ ഫോണ്‍ കോളുകള്‍ നടത്തുകയും ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കും സ്വകാര്യ ഡാറ്റയിലേക്കും ആക്‌സസ് നേടാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്.

ജിമെയില്‍ അക്കൗണ്ട് ഉള്ള ആര്‍ക്കും ഈ ഹാക്കിംഗ് വലിയ ദോഷം വരുത്തുമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഗൂഗിള്‍ ജീവനക്കാര്‍ എന്ന് നടിച്ചാണ് ഇവര്‍ ഉപഭോക്താക്കളെ ഫോണില്‍ വിളിക്കുന്നത്. ഇക്കാര്യത്തില്‍ വലിയ തോതിലുള്ള പ്രചാരണം നടക്കുകയാണ്. പലരേയും ഇവര്‍ ഫോണില്‍ വിളിച്ച് അവരെ കൊണ്ട് ലോഗിന്‍ ചെയ്യിക്കാന്‍ പല തന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഗൂഗിളില്‍ നിന്ന് ഒരു ടെക്സ്റ്റ് സന്ദേശമോ വോയ്‌സ് സന്ദേശമോ ലഭിക്കുകയാണെങ്കില്‍, അത് ഗൂഗിളില്‍ നിന്നാണെന്ന് വിശ്വസിക്കരുത് എന്നും പത്തില്‍ ഒമ്പത് തവണയും അത് സംഭവിക്കാന്‍ സാധ്യതയില്ല എന്നുമാണ് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

സോഷ്യല്‍ മീഡിയയിലെ ജിമെയില്‍ ഉപയോക്താക്കള്‍ പറയുന്നത് ആളുകളെ അവരുടെ ജിമെയില്‍ പാസേ് വേര്‍ഡുകള്‍ സജ്ജമാക്കാന്‍ 650 ഓളം ഏരിയ കോഡ് നമ്പറുകളില്‍ നിന്ന് തട്ടിപ്പുകാര്‍ വ്യാജ കോളുകള്‍ ചെയ്യുന്നുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നവരുടെ അക്കൗണ്ടുകള്‍ ലോക്ക് ചെയ്യപ്പെടുകയോ സ്വകാര്യ വിവരങ്ങളും ഫയലുകളും മോഷ്ടിക്കപ്പെടുകയോ ചെയ്യും. ചില ഹാക്കര്‍മാര്‍ തങ്ങള്‍ മോഷ്ടിച്ച ജിമെയില്‍ വിലാസങ്ങളിലേക്ക് ബലം പ്രയോഗിച്ച് കടന്നുചെല്ലാനും ശ്രമിക്കുകയാണ്.

ഫിഷിംഗ് ആക്രമണങ്ങളെക്കുറിച്ച് ശരിക്കും ജാഗ്രത പാലിക്കുകയും ഗൂഗിള്‍ നിങ്ങളെ വിളിക്കുന്നുവെന്ന് വിശ്വസിക്കുകയും ചെയ്യരുതെന്നാണ് ഈ മേഖലയിലെ പ്രമുഖര്‍ നല്‍കുന്ന മുന്നറിയിപ്പ്.