വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റിനെതിരെ ആരാധകര്‍ രംഗത്ത്. ഇത് കണ്ണുകളെ വേദനിപ്പിക്കുന്നു എന്നാണ് അവരുടെ പരാതി. പത്ത് വര്‍ഷത്തിന് ശേഷമാണ് പുതിയ അപ്ഡേറ്റ് പുറത്തിറങ്ങുന്നത്. നേരത്തേ യൂസര്‍ ഇന്റര്‍ഫേസിന് നീലയും ചാര നിറവും വിവിധ ചാറ്റുകള്‍ വേര്‍തിരിക്കുന്നതിനുള്ള വരകളുമുണ്ടായിരുന്നു. എന്നാല്‍ പുതിയതില്‍ ഇതിന് മിനുസമുള്ള കറുപ്പ് നിറമാണ്. ചിലര്‍ ഈ രൂപമാറ്റത്തെ അംഗീകരിച്ചു എങ്കിലും വലിയൊരു ശതമാനം പേരും എതിര്‍ക്കുകയാണ്.

ചിലര്‍ ഈ രൂപമാറ്റം അതിമനോഹരമാണ് എന്ന് അഭിപ്രായപ്പെടുമ്പോള്‍ ചിലര്‍ പറയുന്നത് ഇത് കണ്ണുകള്‍ക്ക് വേദനയുണ്ടാക്കുന്നു എന്നാണ്. ചിലര്‍ ഇതിനെ കുറിച്ച് മാധ്യമങ്ങളില്‍ സഭ്യമല്ലാത്ത പദപ്രയോഗങ്ങളും നടത്തി. മാത്രവുമല്ല ഡെസ്‌ക്ടോപ്പില്‍ വാട്ട്‌സ്ആപ്പ് പശ്ചാത്തലം മാറ്റാനും കഴിയില്ല. ഡെസ്‌ക്ടോപ്പില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നത് ഇതില്‍ അസാധ്യമാണ്.

ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ ചാറ്റുകള്‍ പരസ്യമാകുന്നത് തടയാന്‍ സുപ്രധാനമായ ഒരു മാറ്റം വരാന്‍ പോകുന്നു എന്ന അറിയിപ്പ് ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് വാട്ട്്സ്ആപ്പിലെ ഈ പുതിയ മാറ്റം വരുന്നത്. വാട്ട്‌സ്ആപ്പിനെപ്പോലെ, ഫേസ്ബുക്കും മെറ്റയുടെ ഉടമസ്ഥതയിലുള്ളതാണ്.