- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്ഡിപിഐ കോർപ്പറേറ്റ് പാർട്ടി; വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും സമുദായത്തിന്റെ വിഭവങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു; ദേശിയ സെക്രട്ടറി തസ്ലിം റഹ്മാനി പാർട്ടി വിട്ടു; ലീഗിൽ ചേർന്നേയ്ക്കുമെന്ന് സൂചന
മലപ്പുറം: എസ്ഡിപിഐ ദേശീയ സെക്രട്ടറിയും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയുമായിരുന്ന തസ്ലീം റഹ്മാനിയാണ് പാർട്ടി സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു. ദേശീയ പ്രസിഡന്റ് എംകെ ഫൈസിക്ക് അയച്ച കത്തും അദ്ദേഹം പുറത്തുവിട്ടു.
രാഷ്ട്രീയ പാർട്ടി എന്നതിനേക്കാൾ, കോർപ്പറേറ്റ് കമ്പനി എന്ന നിലയിലാണ് പാർട്ടി പ്രവർത്തിക്കുന്നതെന്ന് തസ്ലിം റഹ്മാനി വിമർശിച്ചു. നയങ്ങൾ നടപ്പാക്കുന്നത് കോർപ്പറേറ്റ് രീതിയിലാണ്. പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുന്ന നേതാക്കൾ പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും സമുദായത്തിന്റെ വിഭവങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുകയാണ് എസ്ഡിപിഐ എന്ന് തസ്ലിം റഹ്മാനി കുറ്റപ്പെടുത്തി. ലക്ഷ്യം നേടാത്ത പ്രവർത്തനം തനിക്ക് സഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ പാർട്ടിയെയും അരികുവത്കരിക്കപ്പെട്ട ജനങ്ങളെയും സേവിക്കുന്നതിൽ താൻ പരാജയപ്പെട്ടെന്നും തന്നെ നാലു വർഷം സഹിച്ച പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
ദേശീയ സെക്രട്ടറിയുടെ രാജിയിലൂടെ എസ്ഡിപിഐയുടെ രാഷ്ട്രീയ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് ലീഗ് നേതാക്കൾ പരിഹസിച്ചു. തസ്ലിം റഹ്മാനി ലീഗിലേയ്ക്ക് പോകുന്നതിനുള്ള ചർച്ചകൾ നടക്കുന്നതായാണ് സൂചന
മറുനാടന് മലയാളി ബ്യൂറോ