- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെയിന്റിങ് പണിയുടെ ഇടവേളകളിൽ ലോട്ടറി ടിക്കറ്റ് വിൽപ്പന; മുഴുവൻ വിറ്റു തീർന്നാൽ ഏജൻസിയിൽ നിന്ന് സ്വന്തമായി എടുക്കുക ഒരേ നമ്പരിലുള്ള ടിക്കറ്റിന്റെ ഒരു ബുക്ക്; ഒടുവിൽ ശെൽവരാജിനെ തേടി ഭാഗ്യമെത്തി; ഈ പെയിന്ററുടെ ജീവിതം ഇനി കളർഫുൾ
അടൂർ: പെയിന്റിങ് പണിയുടെ ഇടവേളകളിൽ ലോട്ടറി ടിക്കറ്റ് വിൽപ്പനയ്ക്ക് ഇറങ്ങുകയും എടുക്കുന്ന ബുക്ക് മുഴുവൻ വിറ്റു തീർന്നാൽ ഏജൻസിയിൽ നിന്ന് സ്വന്തമായി ഒരു ടിക്കറ്റ് ബുക്ക് എടുത്ത് വീട്ടിൽ പോവുകയും ചെയ്യുന്ന ശെൽവരാജിനെ തേടി ഒടുവിൽ ഭാഗ്യമെത്തി. ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കളമല കരിപ്പാൽ കിഴക്കേതിൽ ശെൽവരാജന് (പ്രസാദ് 50) ലഭിച്ചു.
അടിസ്ഥാന പരമായി പെയിന്റിങ് ജോലിയാണ് പ്രസാദിന്. ജോലിക്കിടെ വീണു കിട്ടുന്ന ഇടവേളകളിൽ ലോട്ടറി ടിക്കറ്റ് വിൽപ്പനയ്ക്ക് ഇറങ്ങും. ഏജൻസിയിൽ നിന്ന് എടുക്കുന്ന ടിക്കറ്റുകൾ എല്ലാം വിറ്റു തീർത്ത് പണം അടച്ചാൽ പിന്നെ അതിന്റെ കമ്മിഷൻ കൊണ്ട് സ്വന്തമായി ഒരു ടിക്കറ്റ് ബുക്ക് വാങ്ങും.
അങ്ങനെ ഏജൻസിയിൽ നിന്നും സ്വന്തമായി വാങ്ങിയ ആറ് ഭാഗ്യക്കുറികളിൽ ഒന്നിനാണ് സമ്മാനം കിട്ടിയത്. തലേ ദിവസം വിറ്റഴിച്ച ടിക്കറ്റിന്റെ പണം അടച്ച ശേഷം ഏനാത്ത് ജങ്ഷനിലുള്ള ഏജൻസിയുടെ ശാഖയിൽ നിന്ന് ആറ് ഭാഗ്യക്കുറികൾ അടങ്ങുന്ന ഒരു ബുക്ക് വാങ്ങി സൂക്ഷിച്ചു. ഇതിൽ എ.ജെ. 564713 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
നറുക്കെടുപ്പ് നടന്ന ദിവസം വിറ്റഴിച്ച ടിക്കറ്റിന്റെ മുഴുവൻ തുക അടച്ച ശേഷം സ്വന്തം ആവശ്യത്തിനായി അവിടെ നിന്നും ഒരേ നമ്പരിലും വ്യത്യസ്ത സീരിയൽ കോഡിലുമുള്ള ആറ് ടിക്കറ്റുകൾ വാങ്ങി വച്ചു. അതിൽ ഒന്നാണ് സമ്മാനാർഹമായത്.
കടങ്ങൾ വീട്ടിയ ശേഷം മക്കളുടെ പഠനത്തിനും വീട് നവീകരണത്തിനും തുക ചെലവഴിക്കാനാണ് തീരുമാനം. സമ്മാനാർഹമായ ടിക്കറ്റ് യൂണിയൻ ബാങ്ക് ഏനാത്ത് ശാഖയിൽ ഏൽപ്പിച്ചു. സ്ഥിരമായി ഏനാത്ത് കടയിൽ നിന്നും ലോട്ടറി എടുത്ത് വരികയായിരുന്നു. കഴിഞ്ഞ നാലു മാസമായി ദിവസവും രണ്ട് ബുക്ക് വാങ്ങി വൈകിട്ടും രാവിലെയുമായി നടന്ന് വിൽക്കും. രാവിലെ വില്പനയ്ക്ക് ശേഷമാണ് ജോലിക്ക് പോകുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്