കണ്ണുർ: കണ്ണൂർ പഴയങ്ങാടി സ്വദേശിയായ യുവാവ് വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കൊൽക്കത്ത സ്വദേശിനിയായ യുവതിയുടെ പരാതി. പഴയങ്ങാടി സ്വദേശിയായ മുഹമ്മദ് അബിദ് കെ സിക്ക് (35) എതിരെ പൊലീസ് കേസെടുത്തു.

2016 മുതൽ 2020 വരെ ദുബൈയിൽ വെച്ച് ഇയാൾ ലൈംഗികമായ പീഡിപ്പിച്ചതായാണ് പരാതി. ദുബൈയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നുയുവതി. വിവാഹ വാഗ്ദാനം നൽകി പ്രകൃതിവിരുദ്ധ പീഡനത്തിന് വരെ ഇരയാക്കിയെന്നാണ് കൊൽക്കത്ത സ്വദേശിനിയായ യുവതിയുടെ പരാതി. രണ്ടു വ്യത്യസ്ത ഹോട്ടലുകളിലും ദുബൈയിലെ വസതിയിലും വെച്ച് പീഡനത്തിനിരയാക്കി. വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന് യുവതി പരാതിയിൽ പറയുന്നു.

കോവിഡിനെ തുടർന്ന് യുവതി വിദേശ നിന്ന് മടങ്ങി നാട്ടിലെത്തി. ഇപ്പോൾ ചെന്നൈയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ചെന്നൈയിൽ നിന്ന് കണ്ണൂരിൽ എത്തിയാണ് യുവതി പയ്യന്നൂർ ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. തുടർന്നാണ് പഴയങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ എംബസി വഴിയാണ് പൊലീസ് കേസ് അന്വേഷിക്കുക. പീഡനത്തിനിരയാക്കിയ യുവാവ് ഗൾഫിൽ തുടരുകയാണ്