പൈനാവ്: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊന്നു. കണ്ണൂർ സ്വദേശിയും എസ്എഫ്‌ഐ പ്രവർത്തകനുമായ ധീരജാണ് മരിച്ചത്.കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലാണ് കുത്തേറ്റത്. കുത്തിയവർ ഓടിരക്ഷപ്പെട്ടു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു-എസ്.എഫ്.ഐ. പ്രവർത്തകരായ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടയിൽ രണ്ടു വിദ്യാർത്ഥികൾക്കു കുത്തേറ്റു എന്നാണ് പ്രാഥമിക വിവരം. ഇവരെ രണ്ടുപേരെയും ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഒരു വിദ്യാർത്ഥി മരിച്ചു. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകരാണ് ആക്രമിച്ചതെന്നും കുത്തേറ്റയാൾ ഓടിരക്ഷപ്പെട്ടുവെന്നുമാണ് പ്രാഥമികവിവരം.