- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷീജയുടെ മൃതദ്ദേഹം ഏറ്റുവാങ്ങി ഇംഗ്ലണ്ടിൽ തന്നെ സംസ്ക്കരിക്കുമെന്ന് ഭർത്താവ് ബൈജു; മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും; ഷീജയുടെ വാട്സാപ്പ് സന്ദേശം മേയർക്ക് കൈമാറി ഉറ്റസുഹൃത്ത്; മരണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും പരാതി
പൊൻകുന്നം: ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടി-ശ്യാമള ദമ്പതികളുടെ കമൾ ഷീജയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വെളിപ്പെടുത്തി അടുപ്പക്കാർ ഇംഗ്ലണ്ടിൽ നിയമ നടപടിയക്ക് നീക്കം ആരംഭിച്ചതായി സൂചന. 18 വർഷമായി കുടംബസമേതം വൂസ്റ്റർ ഷെയറിലെ റെഡ്ഡിച്ച് പട്ടണത്തിൽ താമസിച്ചുവരികയായിരുന്ന ഷീജ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളതെന്നും ഭർത്താവ് രാമപുരം അമനകര സ്വദേശി ബൈജുവിന്റെ ഇടപെടലുകളാണ് മരണത്തിനുകാരണമെന്നും ഇതെക്കുറിച്ച് യു കെ പൊലീസ് അന്വേഷണം നടത്തണമെന്നുമാണ് ഈ നീക്കത്തിന് പിന്നിലുള്ളവരുടെ പ്രധാന ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി താൻ മേയർക്ക് പരാതി നൽകിയെന്നും യു കെ ഹൈക്കമ്മീഷനിലും പൊലീസിലും ഈ വിവരം അറിയിക്കാമെന്ന് മേയർ ഉറപ്പുനൽകിയതായും ഷീജയുടെ അടുത്തകൂട്ടുകാരിയും പത്തനംതിട്ട സ്വദേശിനിയുമായ ലീന ബന്ധുക്കളെ അറിയിച്ചട്ടുണ്ട്. ഭാര്യയുടെ മൃതദ്ദേഹം പൊലീസ് നടപടികൾക്കു ശേഷം ഭർത്താവിന് വിട്ടുനൽകാമെന്നാണ് യു കെയിലെ നിയമം. മൃതദ്ദേഹം ഏറ്റുവാങ്ങി താൻ ഇംഗ്ലണ്ടിൽ തന്നെ സംസ്ക്കരിക്കുമെന്ന് ഭർത്താവ് ബൈജു ഷീജയുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഷീജയുടെ മരണത്തിനു കാരണം ബെജുവിന്റെ ഇടപെടലുകളാണെന്നും ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുകെയിൽ കൂട്ടുകാരിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെന്നും അതിനാൽ മൃതദ്ദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്നും മേയർക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റീവുകയും ഭർത്താവ് സമ്മതിക്കുകയും ചെയ്താൽ ഇതിൽ പ്രശ്നമില്ലന്നായിരുന്നു മേയറുടെ മറുപടി. ഈയവസരത്തിൽ ഭർത്താവിൽ നിന്നും ഷീജ നേരിട്ടിരുന്ന മാനസീക പീഡനങ്ങളെക്കുറിച്ച് അറിയിച്ചത്. എന്നാൽ ഇത് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടെങ്കിൽ തരൂ എന്നായി മേയർ. തുടർന്നാണ് ഏറ്റവുമൊടുവിൽ ലഭിച്ചതും മരണമൊഴിയോളം പ്രാധാന്യമുള്ളതുമായ ഷീജയുടെ വാട്സാപ്പ് സന്ദേശം മേയർക്ക് കൈമാറിയത്.
മേയർ ഇത് പൊലീസിലും യു കെ ഹൈക്കമ്മീഷനിലും അറിക്കാമെന്ന് മേയർ സമ്മതിച്ചിട്ടുണ്ട്. ഷീജയുടെ നാട്ടിലെ ബന്ധുവുമായി നടത്തിയ ഫോൺസംഭാഷണത്തിൽ ലീന വ്യക്തമാക്കി. വീട്ടിലെത്തിയപ്പോൾ ഭാര്യ തൂങ്ങി നിൽക്കുന്നതുകണ്ടെന്നും മകൻ താങ്ങിപ്പിടിച്ചെന്നും താൻ കയർ മുറിച്ചുമാറ്റി ശരീരം താഴെയിറക്കിയെന്നുമാണ് ഷീജയുടെ മരണത്തിനു പിന്നാലെ ഭർത്താവ് ബൈജു പുറത്തുവിട്ട വിവരമെന്നും ഇത് തന്നിൽ സംശയങ്ങളുയർത്തിയെന്നും ഇതാണ് ഈ വിഷയത്തിൽ പരാതിയുമായി രംഗത്തുവരാൻ പ്രധാന കാരണമെന്നും ഈ ഫോൺ സംഭാഷണത്തിൽ ലീന വിശദമാക്കി.
ഇതോടൊപ്പം ഷീജയുടെ ഉറ്റവർ ബൈജുവിനെതിരെ സമാനമായ ആരോപണങ്ങളുൾക്കൊള്ളിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ഇന്ത്യൻ ഹൈക്കമ്മീഷൻ വഴി പരാതി യു കെയിലെ അധികാരകേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും നീക്കം ശക്തമാക്കിയിട്ടുണ്ട്. മരണത്തിന് മണിക്കൂറുകൾക്കു മുമ്പ് വിതുമ്പലോടെ കൂട്ടുകാരി ലീനയ്ക്കും അടുത്ത ബന്ധുവിനും ഷീജ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.
ഏറെ ദുരിതങ്ങൾ സഹിച്ചെന്നും ഇനി ജീവിക്കില്ലന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.ഇംഗ്ലളണ്ടിലെ വീട്ടിൽ താൻ അനുഭവിച്ചിരുന്ന കഷ്ടപ്പാടിന്റെ നേർച്ചിത്രമാണ് ഷീജയുടെ ഈ വാട്സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചിട്ടുള്ളതെന്നാണ് അടുപ്പക്കാരും ബന്ധുക്കളും വിശ്വസിക്കുന്നത്.
ഭർത്താവിന്റെ ഭാഗത്തുനിന്നും താൻ നേരിട്ടിരുന്നത് തികഞ്ഞ അവഗണനായിരുന്നെന്ന് ഷീജ അടുത്ത ബന്ധുക്കളിൽ ചിലരെ വർഷങ്ങൾക്കുമുന്നെ അറിയിച്ചിരുന്നു.എല്ലാം മനസ്സിലൊതുക്കി ജീവിക്കുന്ന പ്രകൃതക്കാരിയായിരുന്നു ഷീജയെന്നാണ് അടുത്ത ബന്ധുക്കളുടെ വെളിപ്പെടുത്തൽ.പനിബാധിച്ച് എഴുന്നേറ്റുനിൽക്കാൻ പോലും വയ്യാത്ത ശാരീരിക അവസ്ഥയായിരുന്നിട്ടും തന്നെ തിരിഞ്ഞുനോക്കാൻ ആരുമുണ്ടായിയെന്നും ഷീജ വാട്സാപ്പ് സന്ദേശത്തിൽ വെളിപ്പെടുത്തിയിരുന്നു.
പിതാവ് കൃഷ്ണൻകുട്ടിയുടെ സഹോദരപുത്രൻ രാജേഷിനും തന്റെ ദുസ്ഥിതി വിവരിച്ച് ലീനയ്ക്ക് സന്ദേശമയച്ചിരുന്നു. നാട്ടിലെ 6 ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ടെന്നും വീട്ടിൽ വഴക്കുണ്ടാക്കാറില്ലന്നും കുഞ്ഞുങ്ങളെ നല്ലവണ്ണം നോക്കുന്നുണ്ടെന്നും ഒത്തിരി സഹിച്ചെന്നും ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും ഇനി ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലന്നും രാജേഷിനയച്ച വാട്സാപ്പ് സന്ദേശത്തിലും ഷീജ കരച്ചിലോടെ വ്യക്തമാക്കിയിരുന്നു.