- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപികക്കാരോടാണ്, ജോയ്സ്ന അവളുടെ മതവിശ്വാസമനുസരിച്ച് മരണം വരെ ജീവിക്കും; ഞാനെന്റെ ബോധ്യങ്ങൾക്ക് അനുസരിച്ചും ജീവിക്കും; അതിലൊരു തർക്കവുമില്ല; ഞങ്ങൾക്കെതിരെ ഇപ്പോഴും ക്യാമ്പയിൻ തുടരുന്നു: ദീപിക എഡിറ്റോറിയലിനോട് പ്രതികരിച്ചു ഷെജിൻ
കൊച്ചി: കോടഞ്ചേരി മിശ്രവിവാഹ വിഷയത്തിൽ ദീപിക ദിനപത്രം എഴുതിയലിനെ തള്ളി ഷെജിൻ. ജോയ്സ്ന സ്വന്തം മതവിശ്വാസത്തിൽ അവസാനം വരെ ജീവിക്കുമെന്ന് ഷെജിൻ വ്യക്തമാക്കി.'ദീപികക്കാരോട് പറയാനുള്ളത് ജോയ്സ്ന ജോയ്സനയുടെ മതവിശ്വാസത്തിൽ ജീവിതാവസാനം വരെ ജീവിക്കും. ഞാനെന്റെ ബോധ്യങ്ങൾക്കനുസരിച്ചും ജോയ്സന അവളുടെ മതവിശ്വാസത്തിനും അനുസരിച്ചു ജീവിക്കും. അതിലൊരു തർക്കവുമില്ല,' ഷെജിൻ പറഞ്ഞു.
ഞങ്ങൾക്കെതിരെ ഇപ്പോഴും ക്യാമ്പയിൻ തുടരുന്നുണ്ട്. ക്രിസ്ത്യൻ വർഗീയ സംഘടനകൾ ഞങ്ങളുടെ പിറകെ തന്നെയാണ്. അതിനെ അവഗണിക്കുന്നു. കാസ എന്ന സംഘടനയിൽ നിന്നാണ് വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പ്രചരണമുണ്ടായത്. അതിനെപറ്റിയുള്ള കാര്യങ്ങൾ ആലോചിച്ച് വരികയാണെന്നും ഷെജിൻ പറഞ്ഞു.
ജോയ്സ്നയെ തനിക്കൊപ്പം പോകാൻ അനുവദിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഭർത്താവ് ഷെജിൻ. വിവാദങ്ങൾ ഇനി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാഹചര്യങ്ങൾ അനുകൂലമാവുമ്പോൾ ജോയ്സ്നയുടെ മാതാപിതാക്കളെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും ഷെജിൻ പറഞ്ഞ്.
ജോയ്സനയെ തട്ടിക്കൊണ്ടു പോയതാണെന്ന കുടുംബത്തിന്റെ ആരോപണം അവർത്തിക്കുകയാണ് ദീപികയുടെ എഡിറ്റോറിയലിൽ. ഇക്കാര്യങ്ങൾ സ്ഥീരികരിക്കാൻ അന്നുണ്ടായ ഫോൺ സംഭാഷങ്ങൾ ഉൾപ്പെടെ പരാമർശിക്കുകയും ചെയ്യുന്നുണ്ട്. മുൻ എംഎൽഎയും സിപിഐഎം നേതാവുമായി ജോർജ് എം തോമസിന്റെ പ്രതികരണവും നിലപാട് മാറ്റവും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.താൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്ന് ജോയ്സന വ്യക്തമാക്കിയതിനെ തുടർന്നാണ് ഷെജിനൊപ്പം പോകാൻ അനുവദിച്ച് ഹൈക്കോടതി യുവതിക്ക് അനുമതി നൽകിയത്.
പെൺകുട്ടി അനധികൃത കസറ്റഡിയിലാണെന്ന് പറയാനാകില്ലെന്നും സ്വന്തമായി തീരുമാനമെടുക്കാൻ പെൺകുട്ടിക്ക് പക്വതയായെന്നും കോടതി ചൂണ്ടിക്കാട്ടി. ജോയ്സ്നയെ അനധികൃത കസറ്റഡിയിലെന്ന് കാണിച്ച് പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതിയുടെ വിധി.
മറുനാടന് മലയാളി ബ്യൂറോ