- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂർ മഹാദേവ ക്ഷേത്ര കുളത്തിൽ ഒരാൾ ചാടിയെന്ന് വിവരം അറിയിച്ചത് നാട്ടുകാർ; പൊലീസും ഫയർഫോഴ്സും പാഞ്ഞെത്തി കരയ്ക്ക് കയറ്റിയപ്പോൾ പാത്തിപ്പാലം സംഭവത്തിലെ പ്രതി ഷിജു; ഒന്നര വയസുകാരി മകളെ പുഴയിൽ എറിഞ്ഞ് കൊന്ന പ്രതി പിടിയിലായത് ജീവൻ ഒടുക്കാൻ ശ്രമിച്ചതിനിടെ
മട്ടന്നൂർ: ഒന്നര വയസുകാരി പുഴയിൽ വീണു മരിച്ച സംഭവത്തിലെ പ്രതിയും പിതാവുമായ എൻ.പി ഷിജു ജീവനൊടുക്കാൻ ശ്രമിച്ചതായി പൊലീസ്. മട്ടന്നൂർ മഹാദേവക്ഷേത്ര കുളത്തിലാണ് ശനിയാഴ്ച്ച പകൽ കേസിലെ പ്രതിയായ കെ.പി ഷിജു ജീവനൊടുക്കാൻ ശ്രമിച്ചത്. മട്ടന്നൂർ മഹാദേവക്ഷേത്ര കുളത്തിൽ ഒരാൾ ചാടിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് മട്ടന്നൂർ പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തിയത്. ഇയാളെ പിന്നീട് രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചു.
ഇതിനിടെയാണ് കുളത്തിൽ ചാടിയ യുവാവ് മൊകേരി പാത്തി പാലത്ത് മകളെയും ഭാര്യയെയും പുഴയിൽ തള്ളിയിട്ട കേസിലെ പ്രതിയാണെന്ന് വ്യക്തമായതായതെന്ന് മട്ടന്നൂർ സിഐ അറിയിച്ചു. ആത്മഹത്യ ചെയ്യാനാണ് ഇയാൾ കുളത്തിൽ ചാടിയതെന്ന് മൊഴി നൽകിയിട്ടുണ്ട്.കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ സാധാരണ ഈ കുളത്തിൽ ആരും കുളിക്കാൻ വരാറില്ല. ഇതു കാരണമാണ് പൊലിസിനെ വിവരം പ്രദേശവാസികൾ അറിയിച്ചത്
.പ്രതിയെ ശനിയാഴ്ച്ച ഉച്ചയോടെ കതിരുർ പൊലിസിന് കൈമാറി. ഇനിയുള്ള ചോദ്യം ചെയ്യലിൽ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുകയുള്ളുമെന്ന് കതിരുർ എസ്ഐ കെ.വി മഹേഷ് പറഞ്ഞു. ഒന്നര വയസുകാരി അൻവിത പുഴയിൽ വീണ് മരിച്ചത് അച്ഛൻ തള്ളിയിട്ടതാണെന്ന് കുട്ടിയുടെ അമ്മ സോന മൊഴി നൽകിയിരുന്നു.
പാനൂർ പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും പുഴയിൽ വീണ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോവൻ നേരത്തെ അറിയിച്ചിരുന്നു ഈ കേസ് അന്വേഷിക്കാനായി എസ്പിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു
സംഭവത്തിൽ പെൺകുഞ്ഞ് മരിച്ചിരുന്നു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. തന്നെയും മകളേയും ഭർത്താവ് തള്ളിയിട്ടതാണെന്ന് യുവതി മൊഴി നൽകിയതോടെയാണ് ഭർത്താവ് ഷിജുവിനായി പൊലിസ് തെരച്ചിൽ തുടങ്ങിയത്. തലശ്ശേരി കുടുംബകോടതി ജീവനക്കാരൻ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂർ എൽ.പി. സ്കൂൾ അദ്ധ്യാപികയുമായ സോന (25) യും മകൾ ഒന്നരവയസ്സുകാരി അൻവിതയുമാണ് പുഴയിൽ വീണത്.
വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.പ്രതി ഷിജു ഇപ്പോൾ കതിരൂർ പൊലിസ് സ്റ്റേഷനിലാണുള്ളത്. ജില്ലാ പൊലിസ് മേധാവി ആർ.ഇളങ്കോ പ്രതിയെ ചോദ്യം ചെയ്യുമെന്ന് കതിരൂർ എസ്ഐ കെ.വി മഹേഷ് അറിയിച്ചു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്