- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയ്ക്കൊപ്പം ശിവശങ്കർ ഏഴ് തവണ വിദേശയാത്ര നടത്തി; യാത്രയുടെ മുഴുവൻ ചെലവും വഹിച്ചത് ശിവശങ്കർ; യാത്രകൾക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കസ്റ്റംസ് കോടതിയിൽ; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനൊപ്പം ഏഴ് തവണ വിദേശ യാത്ര നടത്തിയെന്നും അതിന്റെ മുഴുവൻ ചെലവും വഹിച്ചത് താനാണെന്നും എം.ശിവശങ്കർ സമ്മതിച്ചതായി കസ്റ്റംസ് കോടതിയെ അറിയിച്ചു.
യാത്രകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും വാദിച്ച കസ്റ്റംസ് ഒരു സീനിയർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ എന്തിനിത് ചെയ്യണമെന്നും ശിവസങ്കറിന്റെ ജാമ്യാപേക്ഷ എതിർത്തുകൊണ്ട് കസ്റ്റംസ് കോടതിയിൽ ചോദിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി കോടതി നാളത്തേക്ക് മാറ്റിവച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കോടതിയിൽ വിശദീകരിച്ച എം ശിവശങ്കർ, കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരു തെളിവും തനിക്കെതിരേ കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും വാദിച്ചു. ഈ വാദത്തെ കസ്റ്റംസ് കോടതിയിൽ എതിർത്തു. 2015 മുതൽ രോഗം ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ വിദേശ യാത്രകൾക്കൊന്നും രോഗം തടസമായില്ലേ എന്ന് കസ്റ്റംസ് ചോദിച്ചു.
ന്യൂസ് ഡെസ്ക്