- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുമകൻ വീട്ടിൽ വിരുന്നു വന്നു പോകുമ്പോൾ സ്വർണവും പണവും നഷ്ടപ്പെടുന്നത് പതിവ്! ആരെടാ മോഷ്ടാവ് എന്നു വീട്ടുകാർ തിരയവേ കള്ളനെ കണ്ടെത്തി സിസി ടിവി; അമ്മയിഅപ്പന്റെ പരാതിയിൽ മരുമകൻ ഒടുവിൽ അഴിക്കുള്ളിൽ; കള്ളനായ ഭർത്താവിനൊപ്പം ജീവിക്കാനില്ലെന്ന് ഭാര്യയും
കാസർക്കോട്:ഭാര്യയുടെ വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ യുവാവ് റിമാൻഡിലായി. ഉദുമ കുണ്ടോളംപാറയിലെ പിഎം മുഹമ്മദ് കുഞ്ഞി (38)യെയാണ് ഭാര്യാ പിതാവിന്റെ പരാതിയിൽ ബേക്കൽ എസ്ഐ സാജു തോമസും സംഘവും അറസ്റ്റ് ചെയ്തത്. കോട്ടിക്കുളത്തെ എം അബ്ദുള്ളക്കുഞ്ഞിയുടെ പരാതിയിലാണ് അറസ്റ്റ്.
2019 ജൂലൈ മുതൽ പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും അബ്ദുള്ളക്കുഞ്ഞിയുടെ വീട്ടിൽ നിന്ന് മോഷണം പോയിരുന്നു. മകളുടെ ഭർത്താവ് വിരുന്നു വന്നു മടങ്ങിപ്പോയ ശേഷമായിരുന്നു എല്ലായ്പ്പോഴും പണവും പണ്ടവും നഷ്ടപ്പെട്ടിരുന്നത്. മോഷ്ടാവിനെ കണ്ടെത്താനാകാതെ വീട്ടുകാർ വലഞ്ഞതോടെ ചില ബന്ധുക്കൾ മരുമകനെ നിരീക്ഷിക്കാൻ തുടങ്ങി.
കഴിഞ്ഞ മാസം 29നും ഈ വീട്ടിൽ മോഷണം നടന്നു. പിന്നാലെ അബ്ദുള്ളക്കുഞ്ഞി പൊലീസിൽ പരാതി നൽകി. മരുമകൻ ആദ്യം നിഷേധിച്ചെങ്കിലും വീട്ടിനകത്ത് ഉള്ള സിസിടിവി ദൃശ്യങ്ങളിൽ മരുമകൻ അവൻ ഭാര്യയുടെ സഹോദരന്റെ റൂമിലേക്ക് കയറി പോകുന്നത് വ്യക്തമായി പൊതിഞ്ഞിരിന്നു.
ഇതോടെ മരുമകനെ പൊലീസ് മുന്നിൽ പിടിച്ചുനിൽക്കാൻ പ്രതിക്ക് സാധിച്ചില്ല. അതേസമയം മോഷണ കേസിൽ അകത്തായ ഭർത്താവുമായി ഇനി ജീവിത സാധ്യമല്ലെന്ന നിലപാടിലാണ് ഭാര്യ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്