- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോറ്റു തുന്നംപാടിയിട്ടും ഗാന്ധി കുടുംബത്തെ കൈവിടാതെ കോൺഗ്രസ്; പ്രവർത്തക സമിതിയിൽ ഒന്നും സംഭവിച്ചില്ല; സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരും; അമരീന്ദറിനെ മാറ്റിയത് പിഴവായെന്ന് സമ്മതിച്ചു സോണിയ; 'തന്ത്രങ്ങൾ' ഫലം കണ്ടില്ല; പുതിയ അധ്യക്ഷൻ സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ നേതൃതലത്തിൽ മാറ്റമുണ്ടാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. നാലു മണിക്കൂറോളം നീണ്ട പ്രവർത്തക സമിതി യോഗം, സോണിയയുടെ നേതൃത്വത്തിൽതന്നെ മുന്നോട്ടു പോകാമെന്നു തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമാണെന്നും തന്ത്രങ്ങൾ പിഴച്ചെന്നും യോഗം അഭിപ്രായപ്പെട്ടു.
ഗാന്ധി കുടുംബമടക്കം ആരും രാജി സന്നദ്ധത അറിയിച്ചില്ല. ഗാന്ധി കുടുംബത്തിൽ പ്രവർത്തക സമിതിയിലെ ഭൂരിപക്ഷം വിശ്വാസം അറിയിച്ചു. ഗാന്ധി കുടുംബത്തിന് ബദൽ എന്തിനെന്ന് അംബിക സോണി ചോദിച്ചു. ഗാന്ധി കുടുംബത്തിൽ പ്രവർത്തക സമിതിയിൽ ഭൂരിപക്ഷം വിശ്വാസം അറിയിച്ചുവെന്നുമാണ് വിവരം. ഗാന്ധി കുടുംബം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തിൽ പറഞ്ഞു. പഞ്ചാബിലെ തോൽവിക്ക് കാരണം അമരീന്ദർ സിംഗിനെ മാറ്റിയതാണെന്ന് സോണിയ സമ്മതിച്ചു. പരസ്യ വിമർശനം ഒഴിവാക്കണമെന്നും സോണിയ ഉപദേശിച്ചു.
ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രവർത്തകസമിതി യോഗത്തിന് ശേഷം കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. സംഘടന ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷയുടെ ഇടപെടലുണ്ടാവും. തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ പിഴച്ചു. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോണിയ അധ്യക്ഷയായി തുടരുമെന്നും രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി. പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ കോൺഗ്രസ് ചിന്തൻ ശിബിരം സംഘടിപ്പിക്കും.
അഞ്ച് മണിക്കൂറാണ് പ്രവർത്തക സമിതി യോഗം നീണ്ടുനിന്നത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് റിപ്പോർട്ടിങ് നടന്നു. നേതാക്കളിൽ ഭൂരിഭാഗവും ചർച്ചകളിൽ പങ്കെടുത്തു. യോഗത്തിൽ ആരും രാജി സന്നദ്ധത അറിയിച്ചില്ലെന്ന് മുതിർന്ന നേതാവ് മല്ലികാർജ്ജുന ഖാർഖെ പറഞ്ഞു. ജനവിധി കോൺഗ്രസ് അംഗീകരിക്കുന്നു. ബിജെപിയുടെ ദുർഭരണം തുറന്നുകാട്ടുന്നതിൽ പാർട്ടി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം വലിയ തോതിൽ ആശങ്കയുണ്ടാക്കുന്നതാണ്. അടിയന്തരമായി സ്വീകരിക്കേണ്ട തെറ്റുതിരുത്തൽ നടപടികൾ സോണിയ ഗാന്ധി സ്വീകരിക്കും. പാർലമെന്റ് സമ്മേളനത്തിന് ശേഷം നേതാക്കളുടെ ചിന്തൻ ശിബിരം വിളിച്ചു ചേർക്കും. - കെസി വേണുഗോപാൽ പറഞ്ഞു.
നേതൃമാറ്റം വേണമെന്നും മുതിർന്ന നേതാവായ മുകുൾ വാസ്നിക്കിനെ അധ്യക്ഷനാക്കണമെന്നും ജി 23 നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പ്രവർത്തക സമിതി യോഗം തള്ളുകയായിരുന്നു. യോഗത്തിൽ ആവശ്യം ഉന്നയിക്കാനും നേതാക്കൾ തയ്യാറായില്ല. പാർട്ടിക്ക് അതിന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂർണ്ണ ബോധ്യമുണ്ടെന്ന് വർക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു.
സംഘടന ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷക്ക് പൂർണ സ്വാതന്ത്ര്യം നൽകി. തോൽവി അതീവ ഗൗരവമെന്ന് വിലയിരുത്തി. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാവരും വിശ്വാസം രേഖപ്പെടുത്തി. പാർലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തൻ ശിബിർ സംഘടിപ്പിക്കും. ഗാന്ധി കുടുംബം തുടരണമെന്നും കടുത്ത നിലപാടുകൾ സ്വീകരിക്കരുതെന്നും ഭൂരിപക്ഷം ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ