- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറടിച്ച് അർജന്റീന; സൗഹൃദ മത്സരത്തിൽ പ്യൂർടോ റിക്കോയ്ക്ക് കനത്ത തോൽവി; ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ
ഫ്ലോറിഡ: സൗഹൃദ മത്സരത്തിൽ പ്യൂർടോ റിക്കോയെ ഏകപക്ഷീയമായ ആറ് ഗോളിന് തകർത്ത് ലോക ചാമ്പ്യന്മാരായ അർജന്റീന. ഫ്ലോറിഡയിലെ ചെയ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരാളികൾക്ക് യാതൊരു അവസരവും നൽകാതെയാണ് ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും വിജയം. ഫിഫ റാങ്കിങ്ങിൽ 155-ാം സ്ഥാനത്തുള്ള പ്യൂർടോ റിക്കോയ്ക്ക് മത്സരത്തിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ല. മത്സരത്തിൽ ലൗതാരോയും മക് അലിസ്റ്ററും ഇരട്ട ഗോൾ നേടി.
14-ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററാണ് അർജന്റീനയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 23-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ പാസിൽ നിന്ന് മീകരിക്കോ ഗോൺസാലോ മോണ്ടിയേൽ രണ്ടാം ഗോൾ നേടി. തുടർന്നുള്ള മിനിറ്റുകളിൽ റോഡ്രിഗോ ഡി പോൾ, ലൗതാരോ മാർടിനസ്, ലോസെൽസോ എന്നിവരിലൂടെ വീണ്ടും ആക്രമണം തുടർന്നു കൊണ്ടിരുന്നു. 36ാം മിനിറ്റിൽ മക് അലിസ്റ്റർ രണ്ടാം ഗോളും നേടി. ആദ്യ പകുതി അവസാനിക്കുമ്പോഴേക്കും അർജന്റീന 3-0ന് മുന്നിലെത്തി.
രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ കളിക്കാർ കൂടി ലക്ഷ്യം കണ്ടതോടെ ഗോൾ നേട്ടം ആറിലെത്തി. 64-ാം മിനിറ്റിൽ ഒരു സെൽഫ് ഗോളിലൂടെ അർജന്റീന നാലാം ഗോളും നേടി. 79, 84മിനിറ്റിൽ ലൗതാരോ രണ്ട് ഗോൾ നേടി അർജന്റീനയെ മുന്നിൽ നിന്നും നയിച്ചു. ഗോൺസാലും, മെസ്സിയുമായിരുന്നു ഗോളിലേക്ക് വഴിയൊരുക്കിയത്.
ഈ വിജയത്തോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് പിന്നാലെ രണ്ട് സൗഹൃദ മത്സരങ്ങൾ കൂടി പൂർത്തിയാക്കിയിരിക്കുകയാണ് അർജന്റീന. നവംബറിൽ അംഗോളയിലേക്കും പിന്നീട് കേരളത്തിലേക്കും ടീം എത്തുമെന്നാണ് സൂചന. നവംബർ 17-ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെയാണ് സൗഹൃദ മത്സരം നിശ്ചയിച്ചിരിക്കുന്നത്.