- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; മലയാളി താരം ഷീന എൻ.വിയ്ക്ക് വിലക്ക്
ന്യൂഡൽഹി: മലയാളി ട്രിപ്പിൾ ജംപ് താരം ഷീന എൻ.വിയ്ക്ക് വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) താരത്തെ സസ്പെൻഡ് ചെയ്തതായി അറിയിച്ചു. ദേശീയ തലത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നതിനിടെയാണ് ഷീനയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായിരിക്കുന്നത്.
2023ൽ ഏഷ്യൻ ഗെയിംസിൽ മത്സരിച്ച മുപ്പത്തിരണ്ടുകാരി കഴിഞ്ഞ ദേശീയ ഗെയിംസിൽ വെള്ളി നേടിയിരുന്നു. ഫെഡറേഷൻ കപ്പിൽ വെങ്കലവും സ്വന്തമാക്കി. 2018ൽ ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിലും വെള്ളി നേടി. ഇന്ത്യൻ കായികരംഗത്ത് മരുന്നടി വ്യാപകമാണെന്ന റിപ്പോർട്ട് ഇൗയിടെയായിരുന്നു പുറത്തുവന്നത്. ഇൗ മാസം അത്‌ലറ്റിക്‌സിൽ മരുന്നടിക്ക് പിടിയിലാകുന്ന രണ്ടാമത്തെ അത്‌ലീറ്റാണ് ഷീന.
നാഡ നടത്തിയ പരിശോധനയിലാണ് താരത്തിന്റെ സാമ്പിളിൽ നിരോധിത ഉത്തേജക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സംഭവിച്ചത് പരിശീലകന്റെ പിഴവ് മൂലമാണെന്ന് ഷീനയോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.