- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസില്‍ ബാസ്‌കറ്റ്ബോളില്‍ കേരള വനിതകള്‍ക്ക് വെള്ളി; കേരളത്തിന്റെ മെഡല്‍ നേട്ടം പത്തായി
ഡറാഡൂണ്‍: 38-ാമത് ദേശീയ ഗെയിംസില്‍ ബാസ്‌കറ്റ്ബോളില്‍ കേരള വനിതകള്‍ക്ക് വെള്ളി. ഫൈനലില്‍ തമിഴ്‌നാടിനോടാണ് കേരളം പരാജയപ്പെട്ടത്. ഇതോടെ മെഡല്‍ പത്തായി. അഞ്ച് സ്വര്‍ണം, രണ്ടു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡല്‍ നേട്ടം.
ശനിയാഴ്ചമാത്രം കേരളത്തിന് മൂന്ന് സ്വര്‍ണം ലഭിച്ചിരുന്നു. ചൈനീസ് ആയോധന കലയായ വുഷുവില്‍ കെ മുഹമ്മദ് ജസീലും 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലും നീന്തലില്‍ സജന്‍ പ്രകാശും 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ ഹര്‍ഷിത ജയറാമുമാണ് സ്വര്‍ണം നേടിയത്.
Next Story