- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോളടി തുടർന്ന് ജൊഹാനസ് മോസർ; അണ്ടർ-17 ലോകകപ്പ് സെമിയിൽ ഇറ്റലിയെ തകർത്ത് ഓസ്ട്രിയ; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; ഫൈനലിലെത്തുന്നത് തോൽവിയറിയാതെ
ദോഹ: ഫിഫ അണ്ടർ-17 ലോകകപ്പിന്റെ സെമി ഫൈനലിൽ യൂറോപ്യൻ ശക്തികളായ ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളിന് (2-0) പരാജയപ്പെടുത്തി ഓസ്ട്രിയ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ദോഹയിലെ അസ്പയർ സോണിൽ നടന്ന ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ ഓസ്ട്രിയൻ അറ്റാക്കിങ് മിഡ്ഫീൽഡർ ജൊഹാനസ് മോസറാണ് വിജയശിൽപി. മോസറിന്റെ ഇരട്ട ഗോളുകളാണ് ടീമിന് ചരിത്ര വിജയം സമ്മാനിച്ചത്.
ആദ്യ പകുതിയിൽ കണ്ടതെങ്കിലും, ഗോൾരഹിതമായി പിരിഞ്ഞ ശേഷം രണ്ടാം പകുതിയിൽ ഓസ്ട്രിയ കളി നിയന്ത്രിച്ചു. 57-ാം മിനിറ്റിൽ മികച്ചൊരു ടീം വർക്കിലൂടെ ജൊഹാനസ് മോസർ ഓസ്ട്രിയക്ക് ആദ്യ ലീഡ് നൽകി. ഒരു ഗോളിന് പിന്നിലായതോടെ സമനില ഗോളിനായി ഇറ്റലി കിണഞ്ഞു ശ്രമിച്ചെങ്കിലും ഓസ്ട്രിയൻ പ്രതിരോധം വിട്ടുകൊടുത്തില്ല. മത്സരത്തിന്റെ അവസാന നിമിഷം ഇറ്റാലിയൻ പ്രതിരോധ താരം ബെനിറ്റ് ബൊറാസിയോ റെഡ് കാർഡ് ലഭിച്ച് പുറത്തായതോടെ ഇറ്റലി കൂടുതൽ പ്രതിരോധത്തിലായി.
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ, ഇഞ്ചുറി ടൈമിൽ (90+3) ലഭിച്ച ഫ്രീ കിക്ക് അതിമനോഹരമായി വലയിലെത്തിച്ച് മോസർ ഓസ്ട്രിയയുടെ ഫൈനൽ പ്രവേശനം ഉറപ്പിച്ചു. ടൂർണമെന്റിൽ മോസറിന്റെ ഗോൾ നേട്ടം എട്ടായി ഉയർന്നു. ഫൈനലിൽ പോർച്ചുഗലാണ് ഓസ്ട്രിയയുടെ എതിരാളികൾ. ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത ഓസ്ട്രിയ പ്രതീക്ഷയോടെയാകും ഫൈനലിൽ ഇറങ്ങുക.




