ആ പ്രതീക്ഷ അസ്തമിച്ചു! വെള്ളി മെഡലിന് വിനേഷ് ഫോഗട്ടിന് അവകാശമില്ല; ഗുസ്തി താരത്തിന്റെ അപ്പീല്‍ തള്ളി കായിക തര്‍ക്ക പരിഹാര കോടതി
പാരീസ്: പാരീസ് ഒളിമ്പിക്സിലെ 50 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തി മത്സരത്തില്‍ സംയുക്ത വെള്ളി മെഡല്‍ അവകാശപ്പെട്ട് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ കായിക തര്‍ക്ക പരിഹാര കോടതി( സി എ എസ് ) തള്ളി. ഓഗസ്റ്റ് 7 ന് വിനേഷ് സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷ തളളി എന്നുമാത്രമാണ് അറിയിപ്പ്. വിശദമായ വിധി പിന്നീട് വരും. വിനേഷിന്റെ കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 9.30 വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. ഗുസ്തിയിലെ അന്താരാഷ്ട്ര […]
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: പാരീസ് ഒളിമ്പിക്സിലെ 50 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തി മത്സരത്തില്‍ സംയുക്ത വെള്ളി മെഡല്‍ അവകാശപ്പെട്ട് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ കായിക തര്‍ക്ക പരിഹാര കോടതി( സി എ എസ് ) തള്ളി. ഓഗസ്റ്റ് 7 ന് വിനേഷ് സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷ തളളി എന്നുമാത്രമാണ് അറിയിപ്പ്. വിശദമായ വിധി പിന്നീട് വരും.
വിനേഷിന്റെ കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 9.30 വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. ഗുസ്തിയിലെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായിരുന്നു എതിര്‍കക്ഷികള്‍.
100 ഗ്രാം ഭാരക്കൂടുതല്‍ കണ്ടതോടെയാണ് ഫൈനലിന് മുന്നോടിയായി വിനേഷിനെ അയോഗ്യയാക്കിയിരുന്നു. വിനേഷിനെ അവസാനസ്ഥാനക്കാരിയായി ഉള്‍പ്പെടുത്തുമെന്നാണ് ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വെള്ളിമെഡല്‍ നല്‍കണമെന്ന ആവശ്യവുമായി വിനേഷ് കായിക കോടതിയെ സമീപിച്ചത്.
ഫൈനല്‍ മത്സരം നടന്നു കഴിഞ്ഞു എന്നതിനാലാണ് വിനേഷ് സംയുക്ത വെള്ളി മെഡല്‍ ആവശ്യമായി ഉന്നയിച്ചത്. സെമിഫൈനല്‍ വരെ നിശ്ചിത ഭാരപരിധിക്കുള്ളില്‍ നിന്നാണ് വിനേഷ് മത്സരിച്ചത്. പ്രീ-ക്വാര്‍ട്ടറില്‍ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാര്‍ട്ടറില്‍ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്.
സെമിയില്‍ ക്യൂബന്‍ താരം യുസ്നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു.