- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ പേസാക്രമണത്തില്‍ പിടിച്ചു നില്ക്കാന് കഴിയാതെ വിന്‍ഡീസ് നിര! സിറാജും ബുംറയും കത്തിക്കയറിയപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസ് 162 റണ്‍സിന് പുറത്ത്
ഇന്ത്യന്‍ പേസാക്രമണത്തില്‍ പിടിച്ചു നില്ക്കാന് കഴിയാതെ വിന്‍ഡീസ് നിര!
അഹമ്മദാബാദ്: ഇന്ത്യന്‍ പേസര്‍മാരുടെ ചൂടറിഞ്ഞ അഹമ്മദാബാദ് ടെസ്റ്റിന്റെ ആദ്യദിനം വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 162 റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് വെസ്റ്റിന്‍ഡിസ് ബാറ്റര്‍മാര്‍ക്ക് കടുത്ത പ്രഹരം ഏല്‍പിച്ചത്. 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സാണ് വിന്‍ഡീസ് ടോപ് സ്‌കോറര്‍.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത സന്ദര്‍ശകരെ ഞെട്ടിച്ചാണ് ഇന്ത്യന്‍ പേസര്‍മാര്‍ തുടങ്ങിയത്. പേസര്‍മാരായ മുഹമ്മദ് സിറാജും ബുംറയും ചേര്‍ന്നാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. മുഹമ്മദ് സിറാജ് 40 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് എടുത്തപ്പോള്‍ 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറ മികച്ച പിന്തുണ നല്‍കി. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.
വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ റോസ്റ്റന്‍ ചേസ് (24), ഷായ് ഹോപ്(26), ജസ്റ്റിന്‍ ഗ്രീവ്‌സ് (32) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. തകര്‍ച്ചയോടെയായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം. 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യവിക്കറ്റ് നഷ്ടമായി. റോസ്റ്റന്‍ ചേസും ഷായ് ഹോപും ക്രീസില്‍ ഒരുമിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് പ്രതീക്ഷ പകര്‍ന്നെങ്കിലും അത് അധികനേരം നീണ്ടുനിന്നില്ല.
ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പേസര്‍മാരായ അല്‍സരി ജോസഫും ഷമാര്‍ ജോസഫും പരിക്കേറ്റു പുറത്തായത് വെസ്റ്റിന്‍ഡീസ് ടീമിനു തിരിച്ചടിയായി. 23 വയസ്സുകാരനായ ജെയ്ഡന്‍ സീല്‍സിനാണ് വിന്‍ഡീസ് പേസ് യൂണിറ്റിന്റെ ചുമതല. സൂപ്പര്‍ താരം ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നിതീഷ് റെഡ്ഡി എന്നിവരാണ് ഇന്ത്യന്‍ നിരയിലെ പേസര്‍മാര്‍.
ഇന്ത്യ പ്ലേയിങ് ഇലവന്‍ഃ യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ , ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, നിതീഷ്‌കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
വെസ്റ്റ് ഇന്‍ഡീസ് പ്ലേയിങ് ഇലവന്‍ഃ ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, ജോണ്‍ കാംബെല്‍, അലിക് അതനെസ്, ബ്രാണ്ടന്‍ കിങ്, ഷായ് ഹോപ് (വിക്കറ്റ് കീപ്പര്‍), റോസ്റ്റന്‍ ചേസ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമല്‍ വാറികാന്‍, ഖാരി പിയറി, ജോഹാന്‍ ലെയ്‌നെ, ജെയ്ഡന്‍ സീല്‍സ്.