- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജസ്പ്രീത് ബുമ്ര വിക്കറ്റ് വീഴ്ത്തിയേക്കാം'; ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ ബുമ്രയല്ലെന്ന് വിന്‍ഡീസ് പേസ് ഇതിഹാസം ആന്‍ഡി റോബര്‍ട്സ്; പന്ത് സ്വിംഗ് ചെയ്യാനും സീം ചെയ്യാനും കഴിയുന്ന ആ താരം കംപ്ലീറ്റ് പാക്കേജ്
ബ്രിസ്ബേന്‍: ഇന്ത്യൻ ബൗളിംഗ് നിരയുടെ കുന്തമുനയാണ് ജസ്പ്രീത് ബുമ്രയെന്ന വലംകൈയ്യൻ പേസർ. യോർക്കറുകളും, സ്ലോ ബോളുകളും എറിഞ്ഞ് ബാറ്സ്മാന്മാരെ വിറപ്പിക്കുന്ന താരത്തെ സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറായാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ടീമിനെ നിരവധി മത്സരങ്ങളിൽ ആവേശകരമായ വിജയം സമ്മാനിക്കാനും ബുമ്രയ്ക്കായിട്ടുണ്ട്. വിവിധ ഫോർമാറ്റുകളിൽ ഇന്ത്യയുടെ വജ്രായുധമാണ് ബുമ്ര. എന്നാൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ ബുമ്രയല്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് വിന്‍ഡീസ് പേസ് ഇതിഹാസം ആന്‍ഡി റോബര്‍ട്സ്.
ജസ്പ്രീത് ബുമ്ര കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയേക്കാമെങ്കിലും ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ മുഹമ്മദ് ഷമിയാണ്. ഒരുപക്ഷെ ബുമ്രയോളം വിക്കറ്റുകള്‍ അവന്‍റെ പേരില്‍ ഇല്ലായിരിക്കാം.എന്നാല്‍ മറ്റ് ബൗളര്‍മാരെക്കാള്‍ ഇരുവശത്തേക്കും പന്ത് സ്വിംഗ് ചെയ്യാനും സീം ചെയ്യാനും കഴിയുന്ന ഷമി ഒരു കംപ്ലീറ്റ് പാക്കേജ് ആണെന്നും മറ്റുള്ളവരെക്കാള്‍ കൂടുതല്‍ സ്ഥിരതയുള്ള ബൗളറാണെന്നും ആന്‍ഡി റോബര്‍ട്സ് വ്യക്തമാക്കി.
അതേസമയം, പരിക്കുമൂലം ഏറെ നാൾ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിരുന്നു ഷമി തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുകയാണ്. സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഷമി കളിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് റോബര്‍ട്സിന്‍റെ പ്രസ്താവനയെത്തിയത്.
ഇതുവരെ ഷമിയെ ടീമിലെടുക്കുന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ തീരുമാനമെടുത്തിട്ടില്ല. ഷമിയുടെ മാച്ച് ഫിറ്റ്നെസ് സംബന്ധിച്ച് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമെ ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലേക്കെങ്കിലും ഷമിയെ ടീമിലേക്ക് പരിഗണിക്കൂ എന്നാണ് റിപ്പോര്‍ട്ട്.