മുംബൈ: ടെസറ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോലിക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഭാര്യ അനുഷ്‌ക ശര്‍മ്മ. കോലിക്കൊപ്പം സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രവും അനുഷ്‌ക പങ്കുവച്ചു.

' അവര്‍ റെക്കേഡുകളെയും, നിങ്ങള്‍ പിന്നിട്ട നാഴികക്കല്ലുകളെയും കുറിച്ച സംസാരിക്കും. പക്ഷേ നിങ്ങള്‍ ഒരിക്കലും പുറത്തുകാണിക്കാത്ത കണ്ണീരും, ആരും കാണാത്ത പോരാട്ടങ്ങളും ടെസ്റ്റ് ക്രിക്കറ്റിനോട് നിങ്ങള്‍ കാട്ടിയ അചഞ്ചലമായ സ്‌നേഹവും ആയിരിക്കും ഞാന്‍ ഓര്‍മ്മിക്കുക. അതിനെല്ലാം വേണ്ടി നിങ്ങള്‍ എത്രമാത്രം കഷ്ടപ്പെട്ടുവെന്നറിയാം. ഓരോ ടെസ്റ്റ് പരമ്പര കഴിയുമ്പോഴും നിങ്ങള്‍ കൂടുതല്‍ ബുദ്ധിമാനും വിനയാന്വിതനുമായി മടങ്ങിയെത്തി. ഈ അുഭവങ്ങളിലൂടെ നിങ്ങള്‍ വളരുന്നത് കാണാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു'- അനുഷ്‌കയുടെ കുറിപ്പില്‍ പറഞ്ഞു.