- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ് ബാഷ് ലീഗിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ടെസ്റ്റ് താരമായി ആർ.അശ്വിൻ; സിഡ്‌നി തണ്ടേഴ്സിലെത്തുന്നത് രണ്ട് വർഷത്തെ കരാറിൽ; കുപ്പായമണിയുന്നത് ഡേവിഡ് വാർണർ നയിക്കുന്ന ടീമിനായി
സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രമുഖ ടി20 ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ (BBL) കളിക്കാനൊരുങ്ങി മുൻ ഇന്ത്യൻ സ്പിന്നർ ആർ.അശ്വിൻ. 2025-26 സീസണിൽ സിഡ്‌നി തണ്ടേഴ്‌സിനായി താരം കുപ്പായമണിയും. ഇതോടെ ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ടെസ്റ്റ് താരമെന്ന ചരിത്ര നേട്ടം അശ്വിൻ സ്വന്തമാക്കും. സിഡ്‌നി തണ്ടേഴ്‌സുമായി രണ്ട് വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച അശ്വിൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) നിന്നും മതിയാക്കിയിരുന്നു. വിദേശ ടി20 ലീഗുകളിൽ കളിക്കുന്നതിന് ഇന്ത്യൻ താരങ്ങൾക്ക് രാജ്യത്തെ എല്ലാത്തരം ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ ആവശ്യമാണ്. നിലവിൽ മറ്റ് നിയമക്കുരുക്കുകൾ ഇല്ലാത്തതിനാൽ അശ്വിൻ ഓസ്‌ട്രേലിയൻ മണ്ണിൽ കളിക്കാൻ യോഗ്യത നേടിയിട്ടുണ്ട്.
നേരത്തെ, മുൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റനായിരുന്ന ഉന്മുക്ത് ചന്ദ് മെൽബൺ റെനഗേഡ്‌സിനായി ബിബിഎല്ലിൽ കളിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം ഇന്ത്യൻ സീനിയർ ടീമിൽ കളിച്ചിട്ടില്ല. അതേസമയം, വനിതാ ബിഗ് ബാഷ് ലീഗിൽ ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ് തുടങ്ങിയ താരങ്ങൾക്ക് ഈ നിയമക്കുരുക്കുകളില്ല.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ 287 മത്സരങ്ങളിൽ നിന്ന് 765 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റിൽ മാത്രം 537 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 2011 ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമുകളിലും അശ്വിൻ അംഗമായിരുന്നു. ഐപിഎല്ലിൽ 221 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകൾ നേടിയ താരം 2010, 2011 സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം കിരീടം നേടിയിട്ടുണ്ട്.