- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 വര്‍ഷം മുമ്പ് ആരെങ്കിലും എന്നോട് എന്റെ കയ്യില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാകുമെന്നും എന്റെ കരിയറിന്റെ അവസാന ദിവസം കോള്‍ ഇങ്ങനെയാകുമെന്നും പറഞ്ഞിരുന്നെങ്കില്‍, എനിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നു; വൈറലായി അശ്വിന്റെ പേസ്റ്റ്
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ ആരാധകര്‍ക്കും ഞെട്ടലായിരുന്നു. വരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നലെ നിരവധി താരങ്ങള്‍ ആശംസകളുമായി രംഗത്ത് എത്തിയിരുന്നു. അതിനിടെ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ് അശ്വിന്‍ തന്നെ എക്സില്‍ ഇട്ട ഒരു പോസ്റ്റ്. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം നന്ദിയും ആശംസയും അറിയിച്ച് ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും കപില്‍ ദേവുമൊക്കെ തന്നെ വിളിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു പോസ്റ്റ്.
എന്റെ കയ്യില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാകുമെന്നും ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ എന്റെ കരിയറിന്റെ അവസാന ദിവസത്തെ കോള്‍ ലോഗ് ഇങ്ങനെയായിരിക്കുമെന്നും 25 വര്‍ഷം മുമ്പ് ആരെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് ഹൃദയാഘാതം ഉണ്ടാകുമെന്നായിരുന്നു അശ്വിന്‍ കുറിച്ചത്, അത്യന്തം സന്തോഷം നിറഞ്ഞ നിമിഷമാണിതെന്നും ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി കളിക്കുന്നതിലൂടെ തന്റെ അടയാളപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അശ്വിന്‍ പറഞ്ഞു.
അതേ സമയം ഓസ്‌ട്രേലിയയില്‍ നിന്ന് ചെന്നൈയില്‍ തിരിച്ചെത്തിയ അശ്വിന് ജന്മനാട്ടില്‍ ഊഷ്മള വരവേല്‍പ് ഒരുക്കിയിരുന്നു. അശ്വിനെ പുഷ്പവൃഷ്ടി നടത്തിയും ആരതി ഉഴിഞ്ഞുമാണ് വീട്ടിലേക്ക് സ്വീകരിച്ചത്. 106 ടെസ്റ്റുകളില്‍നിന്ന് 537 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഏഴാമനാണ്. ഇന്ത്യന്‍ താരങ്ങളില്‍ 619 വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെക്ക് പിന്നില്‍ രണ്ടാമന്‍. 132 ടെസ്റ്റില്‍ ആറു സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും സഹിതം 3503 റണ്‍സുമെടുത്തിട്ടിട്ടുണ്ട്. 116 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റുകളും 707 റണ്‍സും നേടി. 65 ടി 20 മത്സരങ്ങളില്‍ നിന്ന് 184 റണ്‍സും 75 വിക്കറ്റുകളും നേടി.