- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാകപ്പ്; വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ ടിക്കറ്റുകളും വ്യാജം; ഔദ്യോഗിക ടിക്കറ്റുകളുടെ വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ല; എസിസി
ദുബായ്: യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനായി വ്യാജ ടിക്കറ്റുകള്‍ പ്രചരിക്കുന്നുവെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) മുന്നറിയിപ്പ് നല്‍കി. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ടിക്കറ്റുകളുടെ വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, ഇപ്പോള്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ ടിക്കറ്റുകളും വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വ്യാജ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും തട്ടിപ്പില്‍ വീഴരുതെന്നും എസിസി അറിയിച്ചു. ഔദ്യോഗിക ടിക്കറ്റ് വില്‍പന സംബന്ധിച്ച പ്രഖ്യാപനം എസിസിയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും ഉടന്‍ നടത്തും.
ടി20 ഫോര്‍മാറ്റിലാണ് സെപ്റ്റംബര്‍ 9 മുതല്‍ 28 വരെ നടക്കുന്ന മത്സരം. ഇന്ത്യ, പാകിസ്ഥാന്‍, യുഎഇ, ഒമാന്‍ എന്നിവ ഒന്നാം ഗ്രൂപ്പിലും ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നിവ രണ്ടാമത്തെ ഗ്രൂപ്പിലുമാണ്. ആകെ 19 മത്സരങ്ങളാണ് നടക്കുക.