- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം യുഎഇയ്ക്കെതിരെ; പാകിസ്ഥാനെതിരെ 14ന്
അബുദാബി: ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ ആരംഭിക്കും. അബുദാബിയിലെ ഷെയ്ഖ് ഹസീദ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്ക് നടക്കുന്ന അഫ്ഗാനിസ്ഥാന്‍ഹോങ്കോങ്ങ് മത്സരത്തോടെ ടൂര്‍ണമെന്റിന് തുടക്കമാകും.
ദുബായ്, അബുദാബി വേദികളിലായാണ് എല്ലാ മത്സരങ്ങളും നടക്കുക. ഇന്ത്യന്‍ സമയം രാത്രി 7.30-ന് ടോസ് നടന്നു, എട്ട് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. സോണി സ്പോര്‍ട്സ് 1, 2, 4, 5 ചാനലുകളില്‍ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. ഡിജിറ്റല്‍ സംപ്രേക്ഷണം സോണി ലിവ് പ്ലാറ്റ്ഫോമിലൂടെ ലഭിക്കും. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ കമന്ററി ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 9 മുതല്‍ 28 വരെ നീളുന്ന ടൂര്‍ണമെന്റില്‍ എട്ട് ടീമുകള്‍ പങ്കെടുക്കും. ആകെ 19 മത്സരങ്ങളാണ് നടക്കുക. സെപ്റ്റംബര്‍ 14-ന് ഇന്ത്യ-പാക് പോരാട്ടം അരങ്ങേറും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരം യുഎഇയ്ക്കെതിരെയും രണ്ടാം മത്സരം ഒമാനെതിരെയുമാണ്. സെപ്റ്റംബര്‍ 28-ന് കലാശപ്പോരാട്ടം നടക്കും.