- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുറച്ചുകൂടി സമയം നൽകണം, ഞങ്ങൾക്ക് സംശയമില്ല, അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ അവൻ അനുയോജ്യൻ'; സഞ്ജു സാംസണ് പിന്തുണയുമായി സഹപരിശീലകന്
ദുബായ്: ഏഷ്യാ കപ്പിൽ സഞ്ജു സാംസണിനെ അഞ്ചാം നമ്പറിൽ കളിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിൽ താരത്തിന് ശക്തമായ പിന്തുണയുമായി ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷാറ്റ്. ടി20 ഫോർമാറ്റിൽ ഓപ്പണറായി കളിച്ചും സെഞ്ചുറികൾ നേടിയുമടക്കം മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിന് ബാറ്റിങ് ഓർഡറിൽ മാറ്റം വന്നത് തിരിച്ചടിയായെന്ന മുൻ താരങ്ങളുടെ വിമർശനങ്ങൾക്കിടെയാണ് കോച്ചിന്റെ പ്രതികരണം.
'അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ സഞ്ജുവിന് കുറച്ചുകൂടി സമയം നൽകേണ്ടതുണ്ട്. ഈ പൊസിഷനിൽ എങ്ങനെ കളിക്കണമെന്ന് താരം പഠിച്ചെടുക്കുമെന്നതിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. ഈ റോളിന് ഏറ്റവും അനുയോജ്യനായ കളിക്കാരനാണ് സഞ്ജുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,' ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ ടെൻ ഡോഷേറ്റ് പറഞ്ഞു. ഏഷ്യാ കപ്പിൽ സഞ്ജുവിന് ഇതുവരെ രണ്ട് അവസരങ്ങൾ മാത്രമാണ് ലഭിച്ചത്. ഒമാനെതിരെ മൂന്നാം നമ്പറിൽ കളിച്ചപ്പോൾ 45 പന്തിൽ നിന്ന് 56 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
എന്നാൽ പാകിസ്ഥാനെതിരെ അഞ്ചാം നമ്പറിൽ കളിച്ചപ്പോൾ 17 പന്തിൽ നിന്ന് 13 റൺസ് നേടാനേ സഞ്ജുവിന് സാധിച്ചുള്ളൂ. ഈ സാഹചര്യത്തിലാണ് ബാറ്റിങ് നിരയിലെ ഈ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. 'പാകിസ്ഥാനെതിരായ മത്സരത്തിലെ സാഹചര്യം വളരെ മോശമായിരുന്നു. ശുഭ്മാൻ, അഭിഷേക്, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരുടെ പ്രകടനം പരിഗണിക്കുമ്പോൾ, ഞങ്ങൾ യഥാർത്ഥത്തിൽ അഞ്ചാം സ്ഥാനക്കാരനായ ഒരാളെയാണ് അന്വേഷിക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേർത്തു.