- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്ലെയ്ഡില് ഓസിസ് പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍; ഇവിടെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ 'മാസ്റ്റര്‍ ബ്ലാസ്റ്ററായി' രഹാനെ; സെമിയില്‍ സെഞ്ചറിക്ക് രണ്ട് റണ്ണകലെ പുറത്ത്; ബറോഡയെ ആറ് വിക്കറ്റിന് വീഴ്ത്തി മുഷ്താഖ് അലി ട്വന്റി 20യില്‍ മുംബൈ ഫൈനലില്‍
സിക്‌സര്‍ തൂക്കി സെഞ്ചറിക്ക് ശ്രമം, രഹാനെ 98ന് പുറത്ത്, മുംബൈ ഫൈനലില്‍
ബെംഗളൂരു: രണ്ട് റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായെങ്കിലും അജിങ്ക്യാ രഹാനെയുടെ ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തില്‍ ബറോഡയെ ആറ് വിക്കറ്റിന് കീഴടക്കി മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സടിച്ചപ്പോള്‍ 17.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി. ഓപ്പണറായി ഇറങ്ങിയ മുപ്പത്തേഴുകാരന്‍ രഹാനെ 56 പന്തില്‍ 98 റണ്‍സെടുത്ത് വിജയത്തിന് ഒരു റണ്‍സകലെ പുറത്തായി.
തൊട്ടു പിന്നാലെ ഏഴ് പന്തില്‍ ഒരു റണ്ണെടുത്ത സൂര്യകുമാര്‍ യാദവും പുറത്തായെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സ് പറത്തി സൂര്യാന്‍ഷ് ഷെഡ്‌ജെ മുംബൈയുടെ ഫൈനല്‍ പ്രവേശനം രാജകീയമാക്കി. റണ്ണൊന്നുമെടുക്കാതെ ശിവം ദുബെയും പുറത്താകാതെ നിന്നു.
മുംബൈക്കായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 30 പന്തില്‍ 46 റണ്‍സടിച്ചപ്പോള്‍ പൃഥ്വി ഷാ 9 പന്തില്‍ എട്ട് റണ്‍സെടുത്ത് നിരാശപ്പെടുത്തി. രണ്ടാം സെമിയില്‍ ഡല്‍ഹിയും മധ്യപ്രദേശും ഇന്ന് ഏറ്റമുട്ടും. ഇതിലെ വിജയികളെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ നേരിടുക. സ്‌കോര്‍ ബറോഡ 20 ഓവറില്‍ 157-7, മുംബൈ 17.2 ഓവറില്‍ 164-4.
ഒരുകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മധ്യനിരയുടെ വിശ്വസ്ത ബാറ്ററായിരുന്ന അജിന്‍ക്യ രഹാനെയില്ലാതെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഓസിസ് പേസര്‍മാര്‍ക്ക് മുന്നില്‍ വിയര്‍ക്കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍വേട്ട തുടരുകയാണ് രഹാനെ. കഴിഞ്ഞ ഓസിസ് പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചരഹാനെയെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് ആരാധകര്‍ ആവശ്യം ഉയര്‍ത്തുന്നതിനിടെയാണ് ഇന്ത്യന്‍ വെറ്ററന്‍ താരം മികച്ച പ്രകടനം ആഭ്യന്തര ക്രിക്കറ്റില്‍ തുടരുന്നത്.
56 പന്തുകള്‍ നേരിട്ട രഹാനെ 11 ഫോറും അഞ്ച് സിക്‌സും സഹിതമാണ് 98 റണ്‍സ് നേടിയത്. ടൂര്‍ണമെന്റില്‍ എട്ടു കളികളിലായി ഏഴ് ഇന്നിങ്‌സുകളില്‍നിന്ന് അഞ്ചാം അര്‍ധസെഞ്ചറി കുറിച്ച രഹാനെ, ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഈ സീസണില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച രഹാനെയെ ഐപിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. രഹാനെ കൊല്‍ക്കത്തയുടെ നായകനായേക്കുമെന്നാണ് സൂചന.
മുംബൈ ബാറ്റിംഗ് നിരയില്‍ പൃഥ്വി ഷായെ തുടക്കത്തിലെ ഹാര്‍ദ്ദിക് പാണ്ഡ്യ മടക്കിയെങ്കിലും രഹാനെയും ശ്രേയസും ചേര്‍ന്ന് 82 റണ്‍സിന്റെ കൂടടുകെട്ടിലൂടെ മുംബൈയെ ജയത്തിന് അടുത്തെത്തിച്ചു. 11 ഫോറും അഞ്ച് സിക്‌സും പറത്തിയ രഹാനെ വിജയത്തിന് ഒരു റണ്ണകലെ സിക്‌സ് പറത്തി സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പുറത്തായത്. രഹാനെയ്ക്കു പുറമേ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 30 പന്തില്‍ 46 റണ്‍സുമായി മുംബൈയ്ക്ക് മികച്ച സംഭാവന നല്‍കി. നാലു ഫോറും മൂന്നു സിക്‌സും ഉള്‍പ്പെടുന്നതാണ് അയ്യരുടെ ഇന്നിങ്‌സ്. ബറോഡക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ 29 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
ഓപ്പണര്‍ പൃഥ്വി ഷാ ഒന്‍പതു പന്തില്‍ എട്ടു റണ്‍സെടുത്ത് പുറത്തായി. സൂര്യകുമാര്‍ യാദവ് ഏഴു പന്തില്‍ ഒരു റണ്ണെടുത്തും പുറത്തായി. രണ്ടു ഫോറുകള്‍ സഹിതം മികച്ച തുടക്കമിട്ട പൃഥ്വി ഷായെ, ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. ശാശ്വത് റാവത്തിനാണ് സൂര്യയുടെ വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ രഹാനെ അയ്യര്‍ സഖ്യം 56 പന്തില്‍ കൂട്ടിച്ചേര്‍ത്ത 88 റണ്‍സാണ് മുംബൈ വിജയത്തിന് അടിത്തറയിട്ടത്. മൂന്നാം വിക്കറ്റില്‍ രഹാനെ സൂര്യ സഖ്യം 25 പന്തില്‍ കൂട്ടിച്ചേര്‍ത്തത് 40 റണ്‍സ്. ഇതില്‍ സൂര്യയുടെ സംഭാവന ഒറ്റ റണ്‍ മാത്രം! മുംബൈയ്ക്ക് വിജയത്തിലേക്കും രഹാനെയ്ക്ക് സെഞ്ചറിയിലേക്കും രണ്ടു റണ്‍സ് വേണ്ടിയിരിക്കെ അഭിമന്യു സിങ് വൈഡ് എറിഞ്ഞതിനു പിന്നാലെ രഹാനെ, സൂര്യകുമാര്‍ എന്നിവര്‍ പുറത്തായെങ്കിലും മുംബൈ അനായാസം വിജയത്തിലെത്തി. ശിവം ദുബെ (0), സൂര്യാന്‍ഷ് ഷെഡ്‌ഗെ (ആറ്) എന്നിവര്‍ പുറത്താകാതെ നിന്നു.
നേരത്തേ, ബാറ്റിങ്ങില്‍ പതിവു മികവിലേക്ക് ഉയരാനാകാതെ പോയ ബറോഡ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സെടുത്തത്. 24 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം പുറത്താകാതെ 36 റണ്‍സെടുത്ത ശിവാലിക് ശര്‍മയാണ് അവരുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ശാശ്വത് റാവത്ത് (29 പന്തില്‍ നാലു ഫോറുകളോടെ 33), ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ (24 പന്തില്‍ നാലു ഫോറുകളോടെ 30), അതിത് സേത്ത് (4 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 22) എന്നിവരാണ് ബറോഡ സ്‌കോര്‍ 150 കടത്തിയത്. നേരിട്ട ഒരേയൊരു പന്ത് സിക്‌സര്‍ പറത്തി മഹേഷ് പിതിയ ബറോഡ സ്‌കോര്‍ 158ല്‍ എത്തിച്ചു.
മുംബൈയ്ക്കായി സൂര്യാന്‍ഷ് ഷെഡ്‌ഗെ രണ്ട് ഓവറില്‍ 11 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മോഹിത് അവാസ്തി, ഷാര്‍ദുല്‍ താക്കൂര്‍, ശിവം ദുബെ, തനുഷ് കൊട്ടിയന്‍, അന്‍കൊലേകര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.