- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു? താരങ്ങളില്‍ ഫിറ്റ്നെസ് കര്‍ശനമാക്കാന്‍ ബിസിസിഐ; തീരുമാനത്തെ അനുകൂലിച്ച് ഗംഭീര്‍; ഇനി ടീമില്‍ കയറുക എളുപ്പമല്ല
മുംബൈ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലേ പരാജയത്തിന് ശേഷം ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റനസ്സ് കര്‍ശനമാക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു. യോ യോ ടെസ്റ്റ് വീണ്ടും നിര്‍ബന്ധമാക്കാനാണ് ബിസിസിസഐ ആലോചിക്കുന്നത്. എന്നാല്‍ യോ യോ ടെസ്റ്റ് ഫിറ്റ്നെസ്സ് മാനദണ്ഡം ആക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ ഒരാളാണ് നിലവിലെ പരിശീലകനായ ഗൗതം ഗംഭീര്‍.
വിരാട്ട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ടെസ്റ്റാണ് യോ യോ ടെസ്റ്റ്. ഫിറ്റനസ്സിന്റെ പ്രധാന്യവും അത് കൂട്ടുന്നതിന്റെ ആവശ്യകതയും ഊന്നിയിരുന്ന താരമാണ് കോഹ് ലി. എന്നാല്‍ കോവിഡ് ലോക്ഡൗണുകള്‍ക്ക് ശേഷം പ്രാധാന്യം കുറഞ്ഞ യോ യോ ടെസ്റ്റ് ദ്രവിഡ് പരിശീലകനായി വന്നതിന് ശേഷം നിര്‍ബന്ധമാക്കിയിരുന്നല്ല. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ബിസിസിഐ മാറ്റങ്ങളുടെ കൂടെ യോ യോ ടെസ്റ്റിന്റെ കാര്യത്തിലും തിരുമാനം എടുക്കാനിരിക്കുകയാണ് ക്രിക്കറ്റ് ബോര്‍ഡ്.
'താരങ്ങള്‍ കൂടുതലും കളികളില്‍ ആയതിനാല്‍ ബോര്‍ഡ് അവരോട് മൃദുസമീപനം പുലര്‍ത്തിയിരുന്നു. പരിക്ക് തടയുന്നതിലേക്ക് മാത്രം ശ്രദ്ധ തിരിഞ്ഞു. ഇത് ചില കളിക്കാര്‍ നിസ്സാരമായി എടുത്തിട്ടുണ്ട്. അലംഭാവം കടന്നുവരാതിരിക്കാന്‍ ഒരു പ്രത്യേക ഫിറ്റ്നസ് ലെവല്‍ മാനദണ്ഡം വീണ്ടും അവതരിപ്പിക്കേണ്ടതുണ്ടെന്ന് ചര്‍ച്ച ചെയ്യപ്പെടുന്നു.' ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മുമ്പ് 16.5 ആണ് ബിസിസിഐ വെച്ചിരുന്ന യോ യോ ടെസ്റ്റ് കട്ട് ഓഫ് സ്‌കോര്‍. 2023ല്‍ ഏഷ്യ കപ്പിനും ലോകകപ്പിനും മുമ്പാണ് അവസാനമായി പരിശീലന ക്യാമ്പില്‍ വെച്ച് ഇന്ത്യന്‍ താരങ്ങള്‍ യോ യോ ടെസ്റ്റ് എടുത്തത്. അന്ന് 18.7 പോയിന്റുമായി ഷുബ്മാന്‍ ഗില്‍ ആണ് എറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയത്്. വിരാട്ട് കോഹ് ലി തനിക്ക് ലഭിച്ച 17.2 എന്ന സ്‌കോര്‍ ഇന്‍സ്റ്റാഗ്രാം വഴി വെളിപ്പെടുത്തിയതിന് താരത്തെ ബിസിസിഐ ശാസിച്ചിരിന്നു.
യോ യോ ടെസ്റ്റിന് എതിരായിരുന്ന ഗംഭീര്‍ ബിസിസിഐയുടെ ഈ ആവശ്യം അനുകൂലിച്ചെന്നാണ് റിപ്പോര്‍ട്ട്. അവലോകന യോഗത്തില്‍ പല താരങ്ങളുടെ അച്ചടക്കമില്ലായ്മ കോച്ച് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐ നിലപാട് എന്നാണ് റിപ്പോര്‍ട്ട്.