- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി കെ നായിഡു ട്രോഫി: കേരളത്തെ വരുണ്‍ നായനാര്‍ നയിക്കും; ടീമിൽ ഇടം നേടി അണ്ടര്‍ 19ൽ തിളങ്ങിയ താരങ്ങളും; മത്സരങ്ങൾ 23 മുതൽ

തിരുവനന്തപുരം: സി കെ നായിഡു ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വരുൺ നായനാരാണ് നായകൻ. ജമ്മു കശ്മീരിനും മേഘാലയയ്ക്കും എതിരെയുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ടൂർണമെന്റിൽ കേരളത്തിന് ഇനി നാല് മത്സരങ്ങളാണ് അവശേഷിക്കുന്നത്. വെള്ളിയാഴ്ച മുതൽ തുമ്പ സെന്റ് സേവിയേഴ്‌സ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ.
ജമ്മു കശ്മീർ, മേഘാലയ എന്നിവർക്ക് പുറമെ ഗോവ, ഝാർഖണ്ഡ് എന്നീ ടീമുകൾക്കെതിരെയും കേരളം കളിക്കും. ഇതിൽ മേഘാലയ ഒഴികെയുള്ള മറ്റ് മൂന്ന് ടീമുകളുമായുള്ള മത്സരങ്ങൾക്ക് കേരളം വേദിയാകും. ഇതിനകം പൂർത്തിയായ മൂന്ന് മത്സരങ്ങളിൽ പഞ്ചാബിനെതിരെ ഒരു തോൽവി വഴങ്ങിയ കേരളം മറ്റ് രണ്ട് മത്സരങ്ങൾ സമനിലയിലാക്കിയിരുന്നു. അണ്ടർ 19 വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാനവ് കൃഷ്ണ, ഹൃഷികേശ് എൻ. തുടങ്ങിയ യുവതാരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള ടീം അംഗങ്ങൾ: വരുൺ നായനാർ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), കൃഷ്ണനാരായൺ എ.പി., ആസിഫ് അലി, അക്ഷയ് എസ്.എസ്., ഷോൺ റോജർ, മാനവ് കൃഷ്ണ, പവൻ ശ്രീധർ, ഹൃഷികേശ് എൻ., അഭിറാം എസ്., പവൻ രാജ്, ആദിത്യ ബൈജു, കൈലാസ് ബി. നായർ, ജിഷ്ണു എ., രോഹൻ നായർ, അനുരാജ്. എസ്.


