ബംഗളുരു: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശീലകനാവാന്‍ താല്പര്യം പ്രകടിപ്പിച്ച് ചേതേശ്വര്‍ പുജാര. പരിശീലനം ഉള്‍പ്പെടെ ദേശീയ ക്രിക്കറ്റ് അക്കാദമിയുമായി ബന്ധപ്പെട്ട ഏതു ജോലിക്കും തയാറെന്ന് വിരമിച്ച പുജാര പറഞ്ഞു.

103 ടെസ്റ്റ് കളിച്ച പൂജാര കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 43.6 ശരാശരിയില്‍ നിന്ന് 7195 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റില്‍ കുറിച്ചത്. 19 സെഞ്ച്വറിയും 35 അര്‍ധസെഞ്ച്വറിയും സ്വന്തം പേരില്‍ കുറിച്ചിരുന്നു.

2023ല്‍ അവസാന ടെസ്റ്റ് കളിച്ച പൂജാര രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയുടെ പ്രധാന ബാറ്ററായി കഴിഞ്ഞ സീസണ്‍ വരെ തുടര്‍ന്നിരുന്നു. ഈയിടെ നടന്ന ഇന്ത്യഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ കമന്റേറ്ററുടെ റോളിലും പൂജാര തിളങ്ങി.