- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു സീനിയര്‍ താരമെന്ന നിലയില്‍ രാഹുല്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം; അല്‍പ്പം കൂടി അക്രമണാത്മക ശൈലിയില്‍ ബാറ്റ് വീശണമായിരുന്നു; അദ്ദേഹം വീണ്ടും വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി കളിക്കുന്നത് പോലെ തോന്നി'; വിമര്‍ശനവുമായി പൂജാര
ഡല്‍ഹി ക്യാപിറ്റല്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ഡല്‍ഹി താരമായ കെ.എല്‍ രാഹുലിന്റെ പ്രകടനത്തില്‍ വിമര്‍ശനവുമായി ഇന്ത്യന്‍ സീനിയര്‍ താരം ചേതേശ്വര്‍ പുജാര രാഹുലിന്റെ ബാറ്റിംഗിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയായിരുന്നു പൂജാരയുടെ വിമര്‍ശനം. രാജസ്ഥാനെതിരെ മധ്യനിര ബാറ്ററായി ക്രീസിലെത്തിയ രാഹുല്‍ 32 പന്തുകളില്‍ നിന്ന് 38 റണ്‍സാണ് നേടിയിരുന്നത്. താരത്തിന്റെ ബാറ്റിങിലെ മെല്ലെപ്പോക്ക് പക്ഷേ ഈ മത്സരത്തിലും ചര്‍ച്ചകള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ്.
കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം പക്ഷേ രാജസ്ഥാന് എതിരെയുള്ള മത്സരത്തില്‍ മെല്ലപോക്കായിരുന്നു. ഇപ്പോഴിതാ രാഹുലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഒരു പോസ്റ്റ് മാച്ച് പരിപാടിയിലാണ് രാഹുലിന്റെ ബാറ്റിംഗ് ശൈലിയെ കടുത്ത ഭാഷയില്‍ പൂജാര വിമര്‍ശിച്ചത്. ഒരു സീനിയര്‍ താരമെന്ന നിലയില്‍ രാഹുല്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും അല്‍പ്പം കൂടി അക്രമണാത്മക ശൈലിയില്‍ ബാറ്റ് വീശണമെന്നുമാണ് പൂജാര ആവശ്യപ്പെടുന്നത്.
പുറത്തുപോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍, അതേസമയം തന്നെ അദ്ദേഹം കുറച്ചുകൂടി ആക്രമിച്ച് കളിക്കണമായിരുന്നു, കാരണം അദ്ദേഹം സജ്ജനായിരുന്നു. പിച്ചിലേക്ക് ശ്രദ്ധ തിരിക്കാന്‍ അദ്ദേഹത്തിന് ധാരാളം അവസരമുണ്ടായിരുന്നു, അപ്പോഴേക്കും സാഹചര്യങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു' പൂജാര ചൂണ്ടിക്കാട്ടി.
'അദ്ദേഹത്തിന്റെ ബാറ്റിംഗ് ഓര്‍ഡറിലും മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ട്, അദ്ദേഹം കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണ്. സാധാരണയായി പവര്‍പ്ലേയില്‍ അദ്ദേഹം കഠിനാധ്വാനം ചെയ്യാറുണ്ട്, പക്ഷേ അതിനുശേഷം, ആ സമയത്താണ് അദ്ദേഹം കുറച്ചുകൂടി ആക്രമണാത്മകമായി കളിക്കേണ്ടത്. തന്റെ സ്വാഭാവിക ഗെയിം കളിക്കുന്നതിനുപകരം തന്റെ വിക്കറ്റ് സംരക്ഷിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചതായി തോന്നുന്നു' പൂജാര കൂട്ടിച്ചേര്‍ത്തു.