- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിസ്ഥാനെതിരെ ഏകദിന പരമ്പരയിൽ സമ്പൂർണ്ണ തോൽവി; നാട്ടിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ കൂകിവിളിച്ച് ആരാധകർ; കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും ടീമിന് വേണ്ടത് സ്നേഹമാണ് വെറുപ്പല്ലെന്നും ബംഗ്ലാ താരം
ധാക്ക: അഫ്ഗാനിസ്ഥാനെതിരെ ഏകദിന പരമ്പരയിൽ സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങിയ നാട്ടിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ കൂകിവിളിച്ച് ആരാധകർ. വിമാനത്താവളത്തിൽ എത്തിയ കളിക്കാരെ കൂക്കിവിളിച്ചാണ് ആരാധകർ വരവേറ്റത്. താരങ്ങളുടെ വാഹനങ്ങൾക്ക് നേരെ ആക്രമണവും നടന്നതായി റിപ്പോർട്ടുകലുണ്ട്. ക്യാപ്റ്റൻ മെഹ്ദി ഹസൻ മിറാസിന്റെ നേതൃത്വത്തിലുള്ള ടീം അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ഏകദിന മത്സരങ്ങളും പരാജയപ്പെടുകയായിരുന്നു.
ആദ്യ മത്സരത്തിൽ 5 വിക്കറ്റുകൾക്കും, രണ്ടാം മത്സരത്തിൽ 81 റൺസിനും, മൂന്നാം മത്സരത്തിൽ 200 റൺസിനുമാണ് ബംഗ്ലാദേശ് തോൽവി സമ്മതിച്ചത്. ഈ തോൽവികൾക്ക് പിന്നാലെ നാട്ടിലെത്തിയ താരങ്ങൾക്ക് നേരെ വിമാനത്താവളത്തിൽ ആരാധകർ കൂക്കിവിളിക്കുകയും മറ്റു പ്രതിഷേധങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. വിഷയത്തിൽ കളിക്കാർക്ക് നേരെ സോഷ്യൽ മീഡിയയിലും വലിയ വിമർശനങ്ങൾ ഉയർന്നു.
ബംഗ്ളാദേശ് താരം മുഹമ്മദ് നയിം ഷെയ്ഖ് പങ്കുവെച്ച കുറിപ്പിൽ, കളിക്കാർക്ക് നേരെ നടന്ന അക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. 'നമ്മൾ മനുഷ്യരാണ്. നമ്മൾ തെറ്റുകൾ വരുത്താറുണ്ട്, പക്ഷേ നമ്മുടെ രാജ്യത്തോടുള്ള സ്നേഹമോ പരിശ്രമമോ ഒരിക്കലും കുറയുന്നില്ല. ഓരോ നിമിഷവും, രാജ്യത്തിനുവേണ്ടി, ജനങ്ങൾക്കുവേണ്ടി, നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ ഞങ്ങൾ ശ്രമിക്കുന്നു. നമുക്ക് വേണ്ടത് സ്നേഹമാണ്, വെറുപ്പല്ല.' എന്ന് അദ്ദേഹം കുറിച്ചു.
ക്യാപ്റ്റൻ മെഹ്ദി ഹസന്റെ കീഴിൽ ഏകദിനത്തിൽ ടീം തുടർച്ചയായി പരാജയങ്ങൾ നേരിടുന്നതായും കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണവും ടീം തോറ്റിരുന്നു. ടീമിന്റെ മോശം പ്രകടനം ആരാധകരിൽ വലിയ നിരാശയിലായിരുന്നു. സോഷ്യല്‍മീഡിയയിലും കനത്ത ആക്രമണമാണ് ടീമിനെതിരെ ഉണ്ടായത്. മെഹ്ദി ഹസന്റെ ക്യാപ്റ്റൻസിയിൽ ടീം ഏകദിനത്തില്‍ പരിതാപകരമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണവും തോറ്റു. ഒക്ടോബർ 14 ന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ 294 റൺസ് പിന്തുടരുന്നതിനിടെ ബംഗ്ലാദേശ് 27.1 ഓവറിൽ 93 റൺസിന് പുറത്തായി. 43 റൺസ് നേടിയ സായ് ഹസ്സൻ ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല.