- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റ് എന്റെ ഭാഗത്താണ്; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; രണ്ടെണ്ണം കിട്ടിയിരുന്നെങ്കില്‍ റിസല്‍ട്ട് മാറിയേനെ; മത്സരം ശേഷം ധോണി
ചെന്നൈ: ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് - റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു മത്സരത്തില്‍ അവസാന പന്തിലാണ് ആര്‍.സി.ബി വിജയിച്ചു കയറിയത്. അവസാന പന്ത് വരെ ആവേശം ചോരാതിരുന്ന മത്സരത്തില്‍ ഒരു റണ്‍സിനാണ് ആര്‍.സി.ബിയുടെ വിജയം. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിന്റെ തോല്‍വിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ വഴങ്ങിയത്. ഇതോടെ സീസണിലെ ഒമ്പതാം തോല്‍വിയും ടീമിന് നേരിടേണ്ടി വന്നു.
ബാറ്റിംഗില്‍ ഫിനിഷിംഗിലെ പോരായ്മയാണ് മത്സരം കൈവിടാന്‍ ഇടയാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയിരുന്നു. വിരാട് കോഹ്ലി, ജേകബ് ബേഥല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ബംഗളൂരു മികച്ച സ്‌കോറിലെത്തിയത്. മറുപടി വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം 211ല്‍ അവസാനിച്ചു. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തില്‍ ചെന്നൈക്കായി യുവതാരം ആയുഷ് മാഹ്‌ത്രെയും രവീന്ദ്ര ജഡേജയും കരുത്ത് കാണിച്ചു.
മത്സരശേഷം തോല്‍വിയെ കുറിച്ച് ചെന്നൈ നായകന്‍ എം.എസ്. ധോണി സംസാരിച്ചിരുന്നു. താന്‍ കുറച്ച് കൂടെ മികച്ച ഷോട്ടുകള്‍ കളിച്ച് റണ്‍സ് നേടണമായിരുന്നെന്നതിനാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് ധോണി പറഞ്ഞു. ബംഗളൂരു താരം റൊമാരിയോ ഷെപ്പേര്‍ഡ് വളരെ നന്നായി കളിച്ചുവെന്നും ചെന്നൈ ബൗളര്‍മാര്‍ യോര്‍ക്കറുകള്‍ എങ്ങനെ എറിയണമെന്ന് പഠിക്കേണ്ടതുണ്ട് എന്നും ധോണി കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ രണ്‍ മൂന്ന് ഷോട്ടുകള്‍ നല്ല രീതിയില്‍ കളിച്ച് കുറച്ച് റണ്‍സ് നേടണമായിരുന്നു. അത് പ്രഷര്‍ കുറക്കാന്‍ സാധിച്ചേനെ. അതിനാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. റൊമാരിയോ ഷെപ്പേര്‍ഡ് വളരെ നന്നായി കളിച്ചു. ഞങ്ങളുടെ ബൗളര്‍മാര്‍ എറിഞ്ഞ പന്തുകള്‍ പരമാവധി പ്രയോജനപ്പെടുത്തി. യോര്‍ക്കറുകള്‍ എങ്ങനെ എറിയണമെന്ന് നമ്മള്‍ പഠിക്കേണ്ടതുണ്ട്. കാരണം ബാറ്റര്‍മാരെ വലിയ ഷോട്ടുകള്‍ അടിക്കുന്നത് തടയാന്‍ കഴിയുന്ന ഒരു ഡെലിവറിയാണ് ഇത്,' ധോണി പറഞ്ഞു.
ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ റോയല്‍ ചാലഞ്ചേഴ്സ് പ്ലേഓഫ് പ്രവേശനം ഏതാണ്ടുറപ്പാക്കി. സ്‌കോര്‍: റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു - 20 ഓവറില്‍ അഞ്ചിന് 213, ചെന്നൈ സൂപ്പര്‍ കിങ്‌സ് - 20 ഓവറില്‍ അഞ്ചിന് 211.