- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു വിക്കറ്റും 11 പന്തില്‍ 30 റണ്‍സും; ഒരു മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ചായി; പിന്നാലെ 'കൊക്കെയ്നില്‍ കുടുങ്ങി' കിവീസ് താരം; ഫാസ്റ്റ് ബൗളര്‍ ഡഗ് ബ്രേസ്വെല്ലിന് ഒരു മാസത്തെ വിലക്ക്
ന്യൂസീലന്‍ഡ് താരം ഡഗ് ബ്രേസ്വെലിന് വിലക്ക്
വെല്ലിങ്ടന്‍: നിരോധിത ലഹരിവസ്തുവായ കൊക്കെയ്ന്‍ ഉപയോഗിച്ചതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ന്യൂസീലന്‍ഡ് താരം ഡഗ് ബ്രേസ്വെലിന് വിലക്ക്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മുപ്പത്തിനാലുകാരനായ താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. സെന്‍ട്രല്‍ സ്റ്റാഗ്‌സും വെല്ലിങ്ടനും തമ്മിലുള്ള ട്വന്റി20 മത്സരത്തിനു പിന്നാലെയാണ് താരം കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്.
ഈ വര്‍ഷം ജനുവരിയില്‍ സെന്‍ട്രല്‍ സ്റ്റാഗ്‌സും വെല്ലിംഗ്ടണും നേര്‍ക്കുനേര്‍ വന്ന ട്വന്റി 20 മത്സരത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് 34കാരന്‍ നിരോധിത ലഹരി പദാര്‍ത്ഥം ഉപയോഗിച്ചെന്ന് തെളിഞ്ഞത്. മത്സരത്തില്‍ 21 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ബ്രേസ്വെല്‍ 11 പന്തില്‍ 30 റണ്‍സ് നേടി പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് താരം കൊക്കെയ്ന്‍ ഉപയോഗിച്ചതിന്റെ പേരില്‍ കുടുങ്ങിയത്.
സ്‌പോര്‍ട്‌സ് ഇന്റഗ്രിറ്റി കമ്മീഷന്‍ ടെ കഹു റൗനുയിയാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. കൊക്കെയ്ന്‍ ഉപയോഗം ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പായിരുന്നുവെന്നും അതിനാല്‍ അദ്ദേഹത്തിന് ശിക്ഷയില്‍ ഇളവ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ താരം ലഹരിവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിനുള്ള ചികിത്സാ നടപടി പൂര്‍ത്തിയാക്കിയതിനാല്‍ മൂന്ന് മാസം നീണ്ട ശിക്ഷ ഒരു മാസമാക്കി കുറയ്ക്കുകയായിരുന്നു. ബൗളര്‍ ഇതിനകം തന്നെ തന്റെ വിലക്ക് അനുഭവിച്ചു കഴിഞ്ഞു. അതുവഴി ഏത് സമയത്തും ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ ബ്രേസ്വെല്ലിന് കഴിയും.
ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പാണ് താരം കൊക്കെയ്ന്‍ ഉപയോഗിച്ചതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കടുത്ത ശിക്ഷ ഒഴിവാക്കുകയായിരുന്നു. ആദ്യം മൂന്നു മാസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും, ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി പ്രത്യേക ചികിത്സയ്ക്ക് വിധേയനായതിനെ തുടര്‍ന്ന ഒരു മാസമാക്കി കുറയ്ക്കുകയായിരുന്നു. ഇതോടെ ഈ വര്‍ഷം ഏപ്രിലില്‍ താരം ശിക്ഷാ നടപടിക്കു വിധേയനായി.
ന്യൂസീലന്‍ഡിനായി മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചിട്ടുള്ള താരമാണ് ഡഗ് ബ്രേസ്വെല്‍. 28 ടെസ്റ്റുകളിലും 21 ഏകദിനങ്ങളിലും 20 ട്വന്റി20 മത്സരങ്ങളിലുമാണ് ബ്രേസ്വെല്‍ ന്യൂസീലന്‍ഡ് ജഴ്‌സിയണിഞ്ഞത്. 2023 മാര്‍ച്ചില്‍ വെല്ലിങ്ടനില്‍ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് മത്സരത്തില്‍ കളിച്ച ശേഷം ബ്രേസ്വെലിന് ന്യൂസീലന്‍ഡ് ജഴ്‌സിയില്‍ അവസരം ലഭിച്ചിട്ടില്ല.