- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച തുടക്കം കിട്ടി മുന്നേറുന്നതിനിടെ ജയ്സ്വാൾ പുറത്ത്; ടോസ് നേടിയ ഓസീസ് തിരഞ്ഞെടുത്തത് ഫീൽഡിങ്; ടീം ഇന്ത്യയിൽ നാല് മാറ്റങ്ങൾ; ശ്രേയസ് അയ്യരും ദീപക് ചാഹറും മുകേഷ് കുമാറും തിരിച്ചെത്തി
റായ്പൂർ: റായ്പൂരിൽ, ഓസ്‌ട്രേലിയയ്ക്ക് എതിരെ ടീം ഇന്ത്യക്ക് മികച്ച തുടക്കം. യശ്വസി ജയ്‌സ്വാളും, റിതുരാജ് ഗെയ്ക്വാദുമാണ് ഇന്നിങ്‌സ ഓപ്പൺ ചെയ്തത്. 37 റൺസെടുത്ത ജയ്‌സ്വാളിനെ പുറത്താക്കി ആരൺ ഹാർഡി ഓസീസിന് ബ്രേക്ക് ത്രൂ നൽകി. സിക്‌സിനായി ശ്രമിച്ച ജയ്‌സ്വാളിന്റെ ടൈമിങ് തെറ്റിയതോടെ, പന്ത് മിഡ് ഓണിൽ ബെൻ മാക് ഡെർമട്ടിന്റെ കൈകളിൽ എത്തി.
നാലാം ടി -20 യിൽ നേരത്തെ ടോസ് നേടിയ ഓസീസ് നായകൻ മാത്യു വെയ്ഡ് ഇന്ത്യയെ ബാ്റ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ശ്രേയസ് അയ്യർ, ദീപക് ചാഹർ, മുകേഷ് കുമാർ എന്നിവർ തിരിച്ചെത്തി. വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ കളിക്കും. ഇഷാൻ കിഷൻ ജിതേഷിന് വേണ്ടി വഴിമാറി കൊടുത്തു. പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, തിലക് വർമ എന്നിവർക്കും സ്ഥാനം നഷ്ടമായി. ഓസീസ് അഞ്ച് മാറ്റം വരുത്തിയിട്ടുണ്ട്. മാർകസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇൻഗ്ലിസ്, കെയ്ൻ റിച്ചാർഡ്സൺ, നതാൻ എല്ലിസ് എന്നിവർ ടീമിലില്ല.
ഇന്ത്യൻ ടീം: യശസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ജിതേഷ് ശർമ, റിങ്കു സിങ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, ദീപക് ചാഹർ, ആവേഷ് ഖാൻ, മുകേഷ് കുമാർ.
ഓസ്ട്രേലിയ: ജോഷ് ഫിലിപെ, ട്രാവിസ് ഹെഡ്, ബെൻ മക്ഡെർമോട്ട്, ആരോൺ ഹാർഡി, ടിം ഡേവിഡ്, മാത്യു ഷോർട്ട്, മാത്യൂ വെയ്ഡ്, ബെൻ ഡ്വാർഷിസ്, ക്രിസ് ഗ്രീൻ, ജേസൺ ബെഹ്രൻഡോർഫ്, തൻവീർ സംഗ.
മറുനാടന് മലയാളി ബ്യൂറോ