- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിക്കറ്റ് വീഴ്ത്താനാവാതെ ഇന്ത്യ; അര്‍ധസെഞ്ചുറി കടന്ന് മുത്തുസാമി; നിലയുറപ്പിച്ച് വെരിയെന്നെ; ഗുവാഹത്തി ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്
ഗുവാഹത്തി: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ രണ്ടാം ദിനം പിടിമുറുക്കി ദക്ഷിണാഫ്രിക്ക. ഒന്നാം ഇന്നിങ്‌സിൽ 246/6 എന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച സന്ദർശകർ, ടീ ബ്രേക്കിനായി പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 316 റൺസെന്ന ശക്തമായ നിലയിയാണ്. സെനുരൻ മുത്തുസാമി - കൈൽ വെറീൻ സഖ്യമാണ് ക്രീസിൽ. 56 റണ്‍സോടെ സെനുരാന്‍ മുത്തുസാമിയും 38 റണ്‍സോടെ കെയ്ൽ വെരിയെന്നെയും ക്രീസില്‍. ആദ്യ രണ്ട് സെഷനുകളിലും ഇന്ത്യൻ ബൗളർമാർക്ക് ഒരു വിക്കറ്റ് പോലും നേടാൻ കഴിഞ്ഞില്ല.
ഒന്നാം ദിനം അവസാന സെഷനിൽ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ ആധിപത്യം നേടിയെങ്കിലും, രണ്ടാം ദിനം വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ കളിച്ച മുത്തുസ്വാമി - വെരെയ്ൻ കൂട്ടുകെട്ട് ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇന്നലെ 6 വിക്കറ്റിന് 247 റൺസ് എന്ന നിലയിൽ കളി നിർത്തിയ ദക്ഷിണാഫ്രിക്ക ഇന്ന് ഒരു വിക്കറ്റ് പോലും കളയാതെ 76 റൺസ് കൂടി കൂട്ടിച്ചേർത്തു. മുത്തുസ്വാമി തന്റെ ടെസ്റ്റ് കരിയറിലെ കന്നി അർദ്ധസെഞ്ചുറി തികച്ചു. പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും, രണ്ടാം ന്യൂ ബോൾ എടുത്തിട്ടും വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയപ്പെട്ടു.
സ്പിന്നർമാർ പന്തെറിഞ്ഞിട്ടും വിക്കറ്റ് നേടാൻ കഴിയാതെ പോയത് ക്യാപ്റ്റൻ ഋഷഭ് പന്തിന് തലവേദനയായി. പരമ്പരയിൽ 1-0ന് പിന്നിൽ നിൽക്കുന്ന ഇന്ത്യക്ക് ഈ മത്സരം ജയിച്ചേ മതിയാകൂ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷണാഫ്രിക്കയ്ക്ക് ആദ്യ ദിനം മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഐഡൻ മാർക്രം (38), റയാൻ റിക്കൽട്ടൺ (35) എന്നിവർ ചേർന്ന് 82 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. തുടർന്ന് ട്രിസ്റ്റൺ സ്റ്റബ്സ് (49), ക്യാപ്റ്റൻ ടെംബ ബാവുമ (41) എന്നിവരും ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് കരുത്തേകി. എന്നാൽ, ഉച്ചഭക്ഷണത്തിന് ശേഷമുള്ള അവസാന സെഷനിൽ ഇന്ത്യ ശക്തമായി തിരിച്ചുവന്നു.
സ്പിന്നറായ കുൽദീപ് യാദവാണ് (3/48) ഇന്ത്യയുടെ രക്ഷകനായത്. ബാവുമയെ രവീന്ദ്ര ജഡേജ പുറത്താക്കിയതിന് പിന്നാലെ, സ്റ്റബ്സിനെയും വിയാൻ മൾഡറിനെയും കുൽദീപ് കൂടാരം കയറ്റി. ആദ്യ ദിവസത്തെ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ മുഹമ്മദ് സിറാജ് ടോണി ഡി സോർസിയെ (28) പുറത്താക്കി. ബുംറയ്ക്കും ജഡേജയ്ക്കും ഓരോ വിക്കറ്റ് വീതമുണ്ട്.
പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പകരം വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. പന്തിന്റെ ആദ്യ ടെസ്റ്റ് ക്യാപ്റ്റൻസിയാണ് ഗുവാഹത്തിയിലേത്. ഗില്ലിന് പകരം സായ് സുദർശനും അക്സർ പട്ടേലിന് പകരം നിതീഷ് കുമാർ റെഡ്ഡിയും ടീമിൽ ഇടം നേടി. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ 30 റൺസിന് പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാൻ ഈ മത്സരം ജയിച്ചേ തീരൂ.




