- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലുമായി സഹകരിച്ച് നിര്‍മ്മിച്ച അള്‍ട്രാ-എക്സ്‌ക്ലൂസീവ് വാച്ച്; കമ്പനി പുറത്തിറക്കിയത് ഈ വാച്ച് മോഡലിന്റെ 50 എണ്ണം മാത്രം; ഹാര്‍ദിക് പാണ്ഡ്യ പരിശീലത്തിനിറങ്ങപ്പോള് കെട്ടിയ വാച്ചിന്റെ വില 20 കോടി! ഏഷ്യാ കപ്പിന്റെ സമ്മാനത്തുകയുടെ എട്ട് ഇരട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍
പരിശീലന സമയത്ത് ഹാര്‍ദിക് പാണ്ഡ്യ ധരിച്ച വാച്ചിന്റെ വില 20 കോടി!
ദുബായ്: ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ ഇറങ്ങുകയാണ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. ദുബായിലെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ അക്കാദമിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലിക്കുന്നത്. മത്സരത്തെ ആവേശത്തോടെ വരവേല്‍ക്കാന്‍ ടീം ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. അതിനിടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇത്തവണ വളരെ വെത്യസ്തമായ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ടീം ഇന്ത്യയുടെ പരിശീലനത്തിനിടെ ദുബായില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കളിക്കാരനാണ് ഹാര്‍ദിക് പാണ്ഡ്യ. ഇതിന് ഒന്നല്ല, നിരവധി കാരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ പുതിയ മുടിയുടെ നിറവും സ്‌റ്റൈലും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പക്ഷേ പരിശീലനത്തിനിടെ അദ്ദേഹം ധരിച്ചിരുന്ന വാച്ചാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്.
റിച്ചഡ് മില്‍ ആര്‍എം 2704 വാച്ചാണ് പരിശീലന സമയത്ത് പാണ്ഡ്യ കയ്യില്‍ ധരിച്ചിരുന്നത്.ഹാര്‍ദിക് ധരിച്ച വാച്ചിന് ഏകദേശം 20 കോടി വിലവരും. ഈ വര്‍ഷത്തെ ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് 3 ലക്ഷം യുഎസ് ഡോളര്‍ അഥവാ 2.6 കോടി രൂപ സമ്മാനമായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതായത് ഹാര്‍ദിക് പാണ്ഡ്യയുടെ വാച്ചിന്റെ വില ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്ക് ലഭിക്കുന്ന തുകയെക്കാള്‍ ഏതാണ്ട് 8 ഇരട്ടി കൂടുതലാണ്.
ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലുമായി സഹകരിച്ച് നിര്‍മ്മിച്ച അള്‍ട്രാ-എക്സ്‌ക്ലൂസീവ് വാച്ചാണിത്. ഈ വാച്ച് മോഡലിന്റെ 50 എണ്ണം മാത്രമാണ് കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്.ഈ വാച്ചിന്റെ ഭാരം വെറും 30 ഗ്രാം മാത്രമാണ്. 12,000 ഗ്രാം ഫോഴ്സില്‍ കൂടുതല്‍ മര്‍ദ്ദം താങ്ങാനുള്ള ശേഷി ഇതിനുണ്ട്. ആഡംബര വാച്ചുകളുടെ വലിയ ശേഖരം തന്നെ ഹാര്‍ദിക് പാണ്ഡ്യയ്ക്കുണ്ട്. ആദ്യമായല്ല പാണ്ഡ്യ ആഡംബര വാച്ച് ധരിച്ച് കളിക്കാനിറങ്ങുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, പ്രധാന മത്സരങ്ങളില്‍ ഏകദേശം 7 കോടി രൂപ വിലമതിക്കുന്ന റിച്ചാര്‍ഡ് മില്ലെ RM 27-02 വാച്ച് ധരിച്ച് അദ്ദേഹം കളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ പാണ്ഡ്യയ്ക്ക് 15 കോടി രൂപയാണു കഴിഞ്ഞ സീസണില്‍ ലഭിച്ചത്. പാണ്ഡ്യയ്ക്ക് 91 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണു പുറത്തുവരുന്ന വിവരം. ഗുജറാത്തിലെ വഡോദരയില്‍ 3.6 കോടി രൂപ വിലയുള്ള വീട്ടിലാണ് പാണ്ഡ്യ കുടുംബത്തോടൊപ്പം കഴിയുന്നത്. ഇതിനു പുറമേ മുംബൈയില്‍ 30 കോടി രൂപ മൂല്യമുള്ള എട്ടു മുറികളുള്ള അപാര്‍ട്ട്‌മെന്റും പാണ്ഡ്യയ്ക്കുണ്ട്. പോര്‍ഷെ, ലംബോര്‍ഗിനി, ജി വാഗണ്‍, റേഞ്ച് റോവര്‍ തുടങ്ങി കാറുകളുടെ വലിയ ശേഖരം തന്നെ പാണ്ഡ്യയുടെ ഗാരിജിലുണ്ട്.