- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിങ്ക് ടെസ്റ്റില്‍ ടോസ് ഭാഗ്യം ഇന്ത്യക്ക്; ബാറ്റിങ് തിരഞ്ഞെടുത്ത് ക്യാപ്റ്റന്‍; ടീമില്‍ അഴിച്ചുപണി; മൂന്ന് മാറ്റങ്ങള്‍
അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പെര്‍ത്ത് ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ അഡ്ലെയ്ഡില്‍ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തിയപ്പോള്‍ ധ്രുവ് ജുറെലും ദേവ്ദത്ത് പടിക്കലും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. സ്പിന്‍ നിരയില്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തി.
കെ.എല്‍ രാഹുലും യശ്വസി ജയസ്വാളും ആണ് ഓപ്പിണിങ്ങില്‍ ഇറങ്ങുക. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മധ്യ നിരയിലായിരിക്കും രോഹിത് കളിക്കുക എന്നും പറഞ്ഞിരുന്നു. അതേസമയം ഓസീസില്‍ ഒരു മാറ്റവുമായാണ് മത്സരത്തിന് ഇറങ്ങുന്നത്. പരിക്ക് പറ്റിയ ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട് ബോളണ്ട് ടീമിലെത്തി.
രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തുന്നതോടെ ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യക്ക് ഉള്ളത്. പെര്‍ത്തില്‍ ജയിച്ചതിനാല്‍ അതിന്റെ ആത്മവിശ്വാസവും ഇന്ത്യക്ക് ഉണ്ട്. എന്നാല്‍ പെര്‍ത്തിലെ ദയനീയ തോല്‍വിക്ക് പകരം വീട്ടാനായിരിക്കും ഓസീസിന്റെ ലക്ഷ്യം. അഡ്‌ലെയ്ഡില്‍ നടന്ന കഴിഞ്ഞ 7 ഡേ-നൈറ്റ് ടെസ്റ്റുകളുടെ വിജയ ചരിത്രം ഓസീസാണ് ഉള്ളത്.
ആദ്യ രണ്ട് ദിവസങ്ങളില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെങ്കിലും അവസാന ദിവസങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് മികച്ച ടേണും ബൗണ്‍സും കിട്ടുന്നതാണ് ചരിത്രം. 2020-21 പരമ്പരയില്‍ ഇതേവേദിയില്‍ കളിച്ച ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ വെറും 36 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: ഉസ്മാന്‍ ഖവാജ, നഥാന്‍ മക്സ്വീനി, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി, പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശര്‍മ്മ, ആര്‍ അശ്വിന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ.