ചെന്നൈ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 374 റൺസിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തകർച്ച. ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ബംഗ്ലാ കടവുകൾ 149 റൺസിന് പുറത്തായി. ഇതോടെ 190 റൺസിന്റെ ലീഡ് നേടാൻ ഇന്ത്യക്കായി. 4 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയുടെ നട്ടെല്ലെറിഞ്ഞൊടിച്ചത്. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. സ്കോർ 15 ൽ നിൽക്കെ 5 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയെ ഇന്ത്യക്ക് നഷ്ടമായി. ടാസ്കിങ് അഹമ്മദിനായിരുന്നു വിക്കറ്റ്. 10 റൺസ് നേടിയ ജയ്‌സ്വാളിനെ നഹീദ് റാണയും 17 റൺസ് നേടിയ വിരാട് കൊഹ്‌ലിയെ മെഹ്ദി ഹസ്സനും പുറത്താക്കി. ഒടുവിൽ രണ്ടാം ദിനം കാളി അവസാനിക്കുമ്പോൾ 81/3 എന്ന നിലയിലാണ് ഇന്ത്യ. ഗിൽ 33 റൺസും ഋഷഭ് പന്ത് 12 റൺസുമായി ക്രീസിലുണ്ട്. 308 റണ്ണിന്റെ ലീഡ് ആണ് നിലവിൽ ഇന്ത്യക്കുള്ളത്.

നേരത്തെ, 339-6 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.113 റണ്‍സെടുത്ത അശ്വിനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ച പിച്ചിൽ ഇന്ത്യൻ മുൻനിര ബാറ്റ്‌സ്മാൻമാരെ ചെറിയ സ്‌കോറിൽ പുറത്താക്കിയതോടെ ആദ്യ സെഷൻ ബംഗ്ളാദേശ് ആധിപത്യം നേടുകയായിരുന്നു. ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റെടുത്ത ടസ്കിന്‍ അഹമ്മദും അഞ്ച് വിക്കറ്റ് തികച്ച ഹസന്‍ മഹ്മൂദും ചേര്‍ന്നാണ് ഇന്ത്യയെ ആദ്യ സെഷനില്‍ തന്നെ സമ്മർദ്ദത്തിലാക്കിയത്.

ഇന്ത്യ 144-6 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ ടീമിനെ ജഡേജ അശ്വിൻ കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 199 റൺസ് പടുത്തുയർത്തി. ഇത്‍ ടീമിനെ വലിയ തകർച്ചയിൽ നിന്നും കരകയറ്റി. 133 പന്തുകളിൽ നിന്നും 113 റൺസ് നേടിയ അശ്വിന് മികച്ച പിന്തുണയുമായി നൽകാൻ ജഡേജയ്ക്കായി. 124 പന്തുകളിൽ നിന്നും 86 റൺസായിരുന്നു ജഡേജയുടെ സമ്പാദ്യം.