- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൺമലയ്ക്ക് മുന്നിൽ വിറയ്ക്കാതെ ബ്രയാൻ ബെന്നറ്റ്; ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും പുറത്താകാതെ 97 റൺസുമായി ബെന്നറ്റിന്റെ ഒറ്റയാൾ പോരാട്ടം; തോൽവിയിലും തിളങ്ങി ആഫ്രിക്കൻ കരുത്ത്; ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെ 72 റൺസിന്റെ ജയം; സെമി സാധ്യതകൾ നിലനിർത്തി ഇന്ത്യ; വിൻഡീസിനെതിരായ മത്സരം നിർണായകം

ചെന്നൈ: ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ സിംബാബ്‌വെയെ 72 റൺസിന് തകർത്ത് സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്തി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 257 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ സാധിച്ചുള്ളൂ. 59 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന റയാൻ ബെന്നറ്റ് പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയതീരത്തെത്തിക്കാനായില്ല. സെമി സാധ്യത നിലനിർത്തിയ ഇന്ത്യയ്ക്ക് ഞായറാഴ്ച്ച നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം നിർണായകമാണ്. ജയിക്കുന്നത് ആരാണോ അവരാവും ദക്ഷണാഫ്രിക്കയ്‌ക്കൊപ്പം ഗ്രൂപ്പിൽ നിന്നും സെമിയിലേക്ക് യോഗ്യത നേടുക.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെന്ന റെക്കോർഡ് സ്കോറാണ് പടുത്തുയർത്തിയത്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. ഓപ്പണർ അഭിഷേക് ശർമയുടെയും ഹാർദ്ദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് അർധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, തിലക് വർമ എന്നിവരും ബാറ്റിംഗിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിംഗിൽ സിംബാബ്‌വെയ്ക്ക് റൺമല കയറാനുള്ള വേഗതയുണ്ടായിരുന്നില്ല. ബ്രയാൻ ബെന്നറ്റ് ഒരറ്റത്ത് തകർത്തടിച്ചപ്പോൾ ക്യാപ്റ്റൻ സിക്കന്ദർ റാസ (31) മികച്ച പിന്തുണ നൽകി. ഇവരുടെ 72 റൺസ് കൂട്ടുകെട്ട് സിംബാബ്‌വെക്ക് നേരിയ പ്രതീക്ഷ നൽകിയെങ്കിലും റാസയെ പുറത്താക്കി അർഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. അർഷ്ദീപ് നാലോവറിൽ 24 റൺസിന് 3 വിക്കറ്റെടുത്തു. അക്സർ പട്ടേലും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ,ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെന്ന റെക്കോർഡ് ടോട്ടൽ പടുത്തുയർത്തിയിരുന്നു. ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. അഭിഷേക് ശർമ (55), ഹാർദിക് പാണ്ഡ്യ (50*) എന്നിവരുടെ അർധസെഞ്ചുറികളും സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരുടെ വെടിക്കെട്ടുമാണ് ഇന്ത്യയ്ക്ക് തുണയായത്.
ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേയിൽ ആധിപത്യം സ്ഥാപിച്ചു. ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തിയ മലയാളി താരം ആദ്യ ഓവറിൽ തന്നെ 13 റൺസ് നേടി. രണ്ടാം ഓവറിൽ വീണ്ടും സിക്സർ പറത്തിയ സഞ്ജു മൂന്നാം ഓവറിൽ ബൗണ്ടറിയും നേടി. എന്നാൽ നാലാം ഓവറിൽ ബ്ലെസിങ് മുസർബാനിയുടെ സ്ലോ ബോളിൽ സഞ്ജു (15 പന്തിൽ 24) പുറത്തായി. എങ്കിലും ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് (48 റൺസ്) പടുത്തുയർത്തിയാണ് താരം മടങ്ങിയത്.
ആദ്യ മൂന്ന് ഓവറിൽ തന്നെ ഇന്ത്യ 46 റൺസെടുത്തിരുന്നു. 15 പന്തിൽ 24 റൺസെടുത്ത് സഞ്ജു പുറത്തായെങ്കിലും പിന്നാലെയെത്തിയ ഇഷാൻ കിഷനെ (38) കൂട്ടുപിടിച്ച് അഭിഷേക് സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിച്ചു. 26 പന്തിൽ നിന്നാണ് അഭിഷേക് തന്റെ അർധസെഞ്ചുറി പൂർത്തിയാക്കിയത്. നായകൻ സൂര്യകുമാർ യാദവ് (13 പന്തിൽ 33) പതിവുപോലെ മൈതാനത്തിന്റെ എല്ലാ കോണിലേക്കും പന്ത് പായിച്ചതോടെ ഇന്ത്യ 13-ാം ഓവറിൽ തന്നെ 150 കടന്നു.
എന്നാൽ സൂര്യയും അഭിഷേകും പുറത്തായതോടെ സിംബാബ്‌വെ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും ഹാർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്ന് ആ പ്രതീക്ഷകൾ തകർത്തു. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഹാർദിക്കും തിലകും സിംബാബ്‌വെ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. അവസാന ഓവറുകളിൽ സിക്സറുകളുടെ പെരുമഴയായിരുന്നു അഹമ്മദാബാദിൽ. വെറും 23 പന്തിൽ നിന്ന് ഹാർദിക് 50 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ, 16 പന്തിൽ നിന്ന് 44 റൺസുമായി തിലക് വർമ മികച്ച പിന്തുണ നൽകി.
17-ാം ഓവറിൽ 14 റൺസും 18-ാം ഓവറിൽ 19 റൺസുമാണ് ഹാർദിക്കും തിലകും അടിച്ചെടുത്തത്. 19-ാം ഓവറിൽ തിലക് കത്തിക്കയറിയതോടെ 21 റൺസെടുത്തു. അവസാനഓവറിൽ അർധസെഞ്ചുറി തികച്ച ഹാർദിക് ടീമിനെ 256 ലെത്തിച്ചു. 17-ാം ഓവറിൽ 14 റൺസും 18-ാം ഓവറിൽ 19 റൺസുമാണ് ഹാർദിക്കും തിലകും അടിച്ചെടുത്തത്. 19-ാം ഓവറിൽ തിലക് കത്തിക്കയറിയതോടെ 21 റൺസെടുത്തു. അവസാനഓവറിൽ അർധസെഞ്ചുറി തികച്ച ഹാർദിക് ടീമിനെ 256 ലെത്തിച്ചു.
ഞായറാഴ്ച കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന അവസാന സൂപ്പർ-8 മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് സെമി ടിക്കറ്റ് ഉറപ്പിക്കാം. ദക്ഷിണാഫ്രിക്ക ഇതിനകം സെമിയിൽ ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ നിർണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്ക നേടിയ വമ്പൻ വിജയം ഇന്ത്യൻ ക്യാമ്പിലും ആശ്വാസമായിരുന്നു. പ്രധാനമായും നെറ്റ് റൺറേറ്റിന്റെ നൂലാമാലകളിൽ കുടുങ്ങാതെ തന്നെ മുന്നേറാൻ ഇന്ത്യയ്ക്ക് ഇതിലൂടെ വഴിതെളിഞ്ഞു.
സെമി ടിക്കറ്റിലെത്താൻ ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത് ലളിതമായ സമവാക്യമാണ്. വരാനിരിക്കുന്ന രമത്സരത്തിൽ വിജയം കണ്ടെത്തുക. വെസ്റ്റ് ഇൻഡീസിനെതിറായി നടക്കാനിരിക്കുന്ന പോരാട്ടത്തിൽ ജയിച്ചാൽ മറ്റ് ടീമുകളുടെ വിജയപ്പട്ടികയോ നെറ്റ് റൺറേറ്റിലെ ഏറ്റക്കുറച്ചിലുകളോ നോക്കാതെ തന്നെ ഇന്ത്യയ്ക്ക് നേരിട്ട് സെമിയിലേക്ക് മാർച്ച് ചെയ്യാം.
നിലവിലെ സാഹചര്യത്തിൽ സെമി ഫൈനൽ സാധ്യതകൾ ഇന്ത്യയുടെ കൈപ്പിടിയിൽ തന്നെയാണ്. ദക്ഷിണാഫ്രിക്കയാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. അടുത്ത മത്സരത്തിൽ ജയിച്ചാൽ രണ്ടാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ഇന്ത്യക്കും സെമിയിലെത്താൻ സാധിക്കും.


