പാകിസ്ഥാനിലും ദുബായിലുമായി നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കൃത്യമായ മേല്‍ക്കെ ഉണ്ടെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സ്. പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ താരം കളിക്കുന്നില്ല. താരത്തിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയന്‍ ടീമിനെ നയിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം നടക്കുന്നത് ദുബായിലാണ്. ഇത് മറ്റ് ടീമുകളേക്കാള്‍ ഇന്ത്യയ്ക്ക് കൃത്യമായ മുന്‍തൂക്കം നല്‍കുന്നുവെന്നാണ് പാറ്റ് കമ്മിന്‍സ് പറയുന്നത്.

മറ്റുള്ള ടീമുകള്‍ക്കെല്ലാം വിവിധ ഗ്രൗണ്ടുകളിലാണ് മത്സരങ്ങളെല്ലാം കളിക്കേണ്ടത്. എന്നാല്‍ ഇന്ത്യയ്ക്ക് അങ്ങനെയല്ല. എല്ലാ മത്സരങ്ങളും ഒരേ ഗ്രൗണ്ടിലായതിനാല്‍ ഇന്ത്യയ്ക്ക് അത് പരമ്പരയില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇന്ത്യ ആദ്യമെ ശക്തമായ ടീമാണ്. കൂടാതെ ഗ്രൗണ്ട് അഡ്വാന്‍ഡേജും ഇന്ത്യയ്ക്ക് ലഭിക്കുന്നുണ്ട്. കമ്മിന്‍സ് പറഞ്ഞു.

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും ഇതേ അഭിപ്രായക്കാരനായിരുന്നു, പാകിസ്ഥാന്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നുണ്ടെങ്കിലും ഇന്ത്യയ്ക്ക് ഹോം അഡ്വാന്റേജ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൈ സ്‌പോര്‍ട്‌സില്‍ സംസാരിക്കുമ്പോള്‍ ഹുസൈന്‍ പറഞ്ഞു, ഇന്ത്യ യാത്ര ചെയ്യേണ്ടതില്ലെന്നും അവരുടെ വേദിക്ക് അനുയോജ്യമായ ഒരു ടീമിനെ അവര്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ആണ് എതിരാളികളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്.

'അതൊരു നേട്ടമാണ്. അപ്പോള്‍, ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമിന് ആ നേട്ടമുണ്ട്. കഴിഞ്ഞ ദിവസം 'പാകിസ്ഥാന്‍ ആതിഥേയ രാഷ്ട്രം, ഇന്ത്യ സ്വന്തം നാട്ടില്‍ നേടിയ നേട്ടം' എന്നൊരു ട്വീറ്റ് ഞാന്‍ കണ്ടു. അത് ശരിക്കും സംഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു. 'അവര്‍ ഒരു സ്ഥലത്താണ്, ഒരു ഹോട്ടലിലാണ്, അവര്‍ക്ക് യാത്ര ചെയ്യേണ്ട കാര്യമില്ല. അവര്‍ക്ക് ഒരു ഡ്രസ്സിംഗ് റൂം മാത്രമേയുള്ളൂ. അവര്‍ക്ക് പിച്ചിനെ അറിയാം, ആ പിച്ചിനായി അവര്‍ തിരഞ്ഞെടുത്തിരിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.