- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രസംകൊല്ലിയായി മഴ; ഗാബ ടെസ്റ്റിന് ആന്റി ക്ലൈമാക്‌സ്; 275 റണ്‍സ് വലജയലക്ഷ്യം, ഇന്ത്യ എട്ട് റണ്‍സ് എടുക്കുമ്പോഴേയ്ക്കും മഴ: മത്സരം സമനിലയില്‍; വീണ്ടും ഒപ്പത്തിനൊപ്പം എത്തി ഇരു ടീമും
ബ്രിസ്‌ബെന്‍: ഇന്ത്യ ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ഇന്നിങ്‌സിന് ആന്റി ക്ലൈമാക്‌സ്. 260 റണ്‍സെടുത്ത് പുറത്തായ ഇന്ത്യക്കെതിരെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് അവസാന ദിനത്തില്‍ 89 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എട്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മഴ എത്തി. പിന്നീട് നിര്‍ത്താതെ മഴ പെയ്യാന്‍ തുടങ്ങിയതോടെ ഗാബ ടെസ്റ്റ് ക്രിക്കറ്റ് സമനിലയില്‍ അവസാനിച്ചു.
89 റണ്‍സെടുത്ത് ഒസീസ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 54 ഓവറില്‍ 275 റണ്‍സായിരുന്നു. മഴ മത്സരം മുടക്കിയതിനാല്‍ മൂന്നാം ഇന്നിങ്ങ്‌സ് അവസാനിച്ചത് സമനിലയില്‍. സ്‌കോര്‍: ഓസ്‌ട്രേലിയ- 445, 89/7 ഡിക്ലയേര്‍ഡ്, ഇന്ത്യ- 260, 8/0.
ഒന്നാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം. ഇനി രണ്ട് കളി കൂടിയാണ് അവശേഷിക്കുന്നത്. ആദ്യത്തെ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഒസീസിനോട് നാണകെട്ട തോല്‍വി പറഞ്ഞു. മൂന്നാം ഇന്നിങ്‌സ് കൂടി സമനിലയില്‍ അവസാനിച്ചപ്പോള്‍ ടീം 1-1 ന് വീണ്ടും ഒപ്പത്തിനൊപ്പം തുടരുകയാണ്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ 89 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഓസീസ്. രണ്ടാം ഇന്നങ്ങിസില്‍ കൂട്ടത്തകര്‍ച്ച നേരിട്ട ഓസീസ് 18 ഓവിറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 89 റണ്‍സ് എടുത്തത്. ഇതോടെ ഇന്നിങ്ങിസ് വിജയം നേടാന്‍ ഇന്ത്യക്ക് മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഴ മൂലം കല്‍നിര്‍ത്തിവെക്കുമ്പോള്‍ 3 ഓവറിന് വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെടുത്തിരിക്കുകയാണ്. നാല് റണ്‍സുമായി യശ്വസി ജയ്സ്വാളും കെ.എല്‍ രാഹുലുമാണ് ക്രീസില്‍.
185 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക്, 85 റണ്‍സ് എടുക്കുന്നതിനിടെ ഏഴാം വിക്കറ്റും നഷ്ടമായിരുന്നു. കൂട്ടത്തകര്‍ച്ചയ്ക്കിടെ തുടര്‍ ബൗണ്ടറികളുമായി ഗാബയിലെ കാണികളെ ആനന്ദിപ്പിച്ച ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് പുറത്തായത്. ജസ്പ്രീത് ബുമ്രയ്ക്കായിരുന്നു വിക്കറ്റ്. കമിന്‍സ് മടങ്ങിയതിനു പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്ക് ക്രീസിലെത്തിയെങ്കിലും, തൊട്ടുപിന്നാലെ ഓസീസ് ഡിക്ലയര്‍ ചെയ്തു. അലക്സ് കാരി 20 പന്തില്‍ 20 റണ്‍സോടെയും സ്റ്റാര്‍ക്ക് 2 റണ്‍സോടെയും പുറത്താകാതെ നിന്നു.
ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനി നാല്, ഉസ്മാര്‍ ഖ്വാജ എട്ട്, മാര്‍നസ് ലബുഷാഗേ ഒന്ന്, മിച്ചല്‍ മാര്‍ഷ് രണ്ട്, സ്റ്റീവ് സ്മിത് നാല്, ട്രാവിസ് ഹെഡ് 17, പാറ്റ് കമ്മിന്‍സ് 22 എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഓസ്ട്രേലിയക്കെതിരായ ബ്രിസ് ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 260 റണ്‍സിന് അവസാനിച്ചു. 31 റണ്‍സെടുത്ത ആകാശ് ദീപിനെ ട്രാവിസ് ഹെഡ് ആണ് പുറത്താക്കിയത്. ഹെഡിന്റെ പന്തില്‍ കീപ്പര്‍ അലക്സ് ക്യാരി സ്റ്റംപ് ചെയ്യുകയായിരുന്നു. 44 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതമാണ് ആകാശ് ദീപ് 31 റണ്‍സെടുത്തത്. ജസ്പ്രീത് ബുംറ 10 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇതോടെ ഒന്നാമിന്നിങ്സില്‍ ഓസ്ട്രേലിയക്ക് 185 റണ്‍സിന്റെ ലീഡാണ് ഉള്ളത്. മഴയെത്തുടര്‍ന്ന് ഓസ്ട്രേലിയയുടെ രണ്ടാമിന്നിങ്സ് ബാറ്റിങ്ങ് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. കളി പുനഃരാരംഭിച്ചാല്‍ പെട്ടെന്ന് റണ്‍സടിച്ചു കൂട്ടി മോഹിപ്പിക്കുന്ന വിജയലക്ഷ്യം ഇന്ത്യയ്ക്ക് മുന്നില്‍ വെയ്ക്കാനാകും ഓസീസ് ശ്രമിക്കുക. ആദ്യ ഇന്നിങ്സില്‍ ഓസീസ് 445 റണ്‍സെടുത്തിരുന്നു.
ഇന്ത്യയുടെ ഒന്‍പത് വിക്കറ്റുകളും 213 റണ്‍സില്‍ വച്ച് നഷ്ടപ്പെട്ടെങ്കിലും പത്താംവിക്കറ്റില്‍ ബുംറയും ആകാശ് ദീപും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍, രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഓസീസിനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു.