- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഷേകിനൊപ്പം ഇഷാന് കിഷന് ഓപ്പണർ; ലോകകപ്പ് സന്നാഹത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ടോസ്; ബാറ്റിംഗ് തിരഞ്ഞെടുത്ത് സൂര്യകുമാർ; സഞ്ജുവിന് നിർണായകം

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഏക സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അഭിഷേക് ശർമ്മയും ഇഷാൻ കിഷനും ടീമിന്റെ ഓപ്പണർമാരായിരിക്കുമെന്ന് അറിയിച്ചു.ന്യൂസിലൻഡിനെതിരായ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഈ മത്സരത്തിനിറങ്ങുന്നത്.
പരിക്കിൽ നിന്ന് മുക്തനായ തിലക് വർമ്മ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. സന്നാഹ മത്സരമായതിനാൽ, 15 അംഗ ടീമിലെ എല്ലാ കളിക്കാർക്കും ബാറ്റിംഗിനും ബൗളിംഗിനും അവസരം ലഭിക്കുമെന്നും അറിയിപ്പുണ്ട്. അതേസമയം, വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ ലോകകപ്പ് ടീമിലെ പ്ലേയിംഗ് ഇലവൻ സാധ്യതകൾ ഈ മത്സരത്തിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.
ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 46 റൺസ് മാത്രമാണ് സഞ്ജു നേടിയത്. മറുവശത്ത്, ഇഷാൻ കിഷൻ നാല് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 215 റൺസ് നേടി മികച്ച ഫോമിലാണ്.
ഇന്ത്യൻ സ്ക്വാഡ്: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്.
ദക്ഷിണാഫ്രിക്കൻ സ്ക്വാഡ്: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിൻ്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റയാൻ റിക്കൽട്ടൺ, ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ്, ജേസൺ സ്മിത്ത്, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, ജോർജ് ലിൻഡെ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, ക്വേന മഫാക, ലുങ്കി എൻഗിഡി, ആൻറിച്ച് നോർക്യ, കാഗിസോ റബാഡ.


