- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂസിലാൻഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്; മൂന്നാം മത്സരം മഴയെ തുടർന്ന് സമനിലയിൽ; ടൂർണമെന്റിന്റെ താരമായി സൂര്യകുമാർ യാദവ്; സഞ്ജുവിനെ പുറത്തിരുത്തി കളിക്കാനിറങ്ങി ഋഷബ് പന്ത് വീണ്ടും തോൽവിയായി
നേപിയർ: ന്യൂസിലന്റിനെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം മത്സരം മഴയെ തുടർന്ന് സമനിയലിൽ അവസാനിച്ചു. 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 9 ഓവറിൽ 4 വിക്കറ്റിൽ 75 റൺസ് എന്ന നിലയിൽ നിൽക്കേ മഴ എത്തുകയായിരുന്നു. തുടർന്ന് മത്സരം പുനനാരംഭിക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെയാണ് കളി നിർത്തിയത്. നേരത്തെ രണ്ടാം മത്സരം വിജയിച്ച ടീം പരമ്പരയിൽ മുന്നിൽ എത്തിയിരുന്നു. ടൂർണമെന്റിലെ താരമായി സൂര്യകുമാർ യാദവ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ സൂര്യ കുമാർ സെഞ്ച്വറി നേരിടിയിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് രണ്ട് പന്തുകൾ ബാക്കി നിൽക്കേ 160 റൺസിന് പുറത്തായി. ഡെവൺ കോൺവേയും(59) ഗ്ലെൻ ഫിലിപ്സും(54) നേടിയ അർദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് ടീം പൊരുതാവുന്ന സ്കോറിൽ എത്തിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലോവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ സ്വന്തമാക്കി. അർഷദീപ് 37 റൺസ് വഴങ്ങിയാണ് നാല് വിക്കറ്റുകൾ പിഴുത്ത്.
മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ ഇഷാൻ കിഷനെ(10) ഇന്ത്യക്ക് നഷ്ടമായി. ഋഷഭ് പന്ത്(11) ശ്രേയസ്സ് അയ്യർ(0) എന്നിവരെ തുടർച്ചയായി പുറത്താക്കി ടിം സൗത്തി ഇരട്ട പ്രഹരമേൽപ്പിച്ചു. പവർപ്ലേക്ക് ശേഷം ഇന്ത്യക്ക് സൂര്യകുമാർ യാദവിനെ(13) നഷ്ടമായി. പതിവിൽ നിന്നും വിത്യസ്തമായി പവർപ്ലേയിൽ ഇന്ത്യ 58 റൺസെടുത്തു. 18 പന്തിൽ 30 റൺസുമായി ഹർദ്ദിക്കും 9 റൺസുമായി ഹൂഡയും ക്രീസിൽ നിൽക്കുമ്പോൾ മഴയെത്തി.
ഡിഎൽഎസ് നിയമപ്രകാരം പാർ സ്കോർ 9 ഓവറിൽ 75 ആയിരുന്നു. ഇന്ത്യയും ആ സ്കോറിൽ ആയതിനാൽ മത്സരം സമനിലയായി. ഒരു റൺ കൂടുതൽ എടുത്തിരുന്നെങ്കിൽ ഇന്ത്യ വിജയിക്കുമായിരുന്നു. നേരത്തെ വമ്പൻ സ്കോറിലേക്ക് കുതിച്ച ന്യൂസിലാൻഡിനെ പേസ് ബൗളർ മുഹമ്മദ് സിറാജാണ് അവസാന ഓവറുകളിൽ പിടിച്ചു കെട്ടിയത്. ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് രണ്ട് പന്തുകൾ ബാക്കി നിൽക്കേ 160 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. അർധ സെഞ്ചുറികളോടെ ഡെവോൺ കോൺവേയും ഗ്ലെൻ ഫിലിപ്സുമാണ് ന്യൂസിലൻഡിന്റെ നെടുതൂണുകളായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലോവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ അർഷദീപ് 37 റൺസ് വഴങ്ങി നാല് വിക്കറ്റു വീഴ്ത്തി.
ഇന്ത്യക്കെതിരെ മൂന്നാം ടി20യിൽ പതിഞ്ഞ തുടക്കമാണ് ന്യൂസിലൻഡിന് ലഭിച്ചത്. നേപിയറിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ന്യൂസിലൻഡിന് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ മൂന്നാമനായി ക്രീസിലെത്തിയ ചാപ്മാനും അധികം ആയുസുണ്ടായിരുന്നില്ല. സിറാജിന്റെ പന്തിൽ അർഷ്ദീപ് സിംഗിന് ക്യാച്ച് നൽകി ചാപ്മാനും മടങ്ങി. എന്നാൽ, പിന്നീട് ഡെവോൺ കോൺവേയും ഗ്ലെൻ ഫിലിപ്സും ക്രീസിൽ നിലയുറപ്പിച്ചതോടെ ന്യൂസിലൻഡ് മത്സരത്തിലേക്ക് തിരികെ വന്നു. ഗ്ലെൻ ഫിലിപ്സാണ് അപകടകാരിയായി കാണപ്പെട്ടത്.
ഒടുവിൽ 33 പന്തിൽ 54 റൺസെടുത്ത ഫിലിപ്സിനെ ഭുവിയുടെ കൈകളിൽ എത്തിച്ച് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ വന്ന ഡാരി മിച്ചൽ വമ്പനടിക്കുള്ള മൂഡിൽ ആയിരുന്നു. എന്നാൽ, അർഷ്ദീപ് എത്തി ന്യൂസിലൻഡിന് അടുത്ത പ്രഹരം ഏൽപ്പിച്ചു. 49 പന്തിൽ 59 റൺസെടുത്ത കോൺവേ ഇഷാൻ കിഷാന്റെ കൈകളിൽ ഭദ്രമായി ഒതുങ്ങി. ജിമ്മി നീഷാമിനെ സ്കോർ ബോർഡ് തുറക്കും മുമ്പേ തിരികെ അയച്ച് സിറാജും കളം നിറഞ്ഞതോടെ ന്യൂസിലൻഡ് പരുങ്ങലിലായി.
മികച്ച സാന്റ്നറും സിറാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മിച്ചലിനെ കൂടുതൽ അടിക്കാൻ വിടാതെ അർഷ്ദീപും പറഞ്ഞയച്ചോടെ ഇന്ത്യ മേൽക്കൈ സ്വന്തമാക്കി. ടൂർണമെന്റിൽ സഞ്ജുവിന് പകരം ടി20 ടീമിൽ ഇടംപിടിച്ച പന്ത് ദുരന്തമാകുന്ന കാഴ്ച്ചയും കണ്ടും. രണ്ട് മത്സരങ്ങളിലും ണ്ടേ വിധത്തിൽ ശോഭിക്കാൻ അർജന്റീനക്ക് സാധച്ചില്ല.
സ്പോർട്സ് ഡെസ്ക്