കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ക്കു വേദിയാകുന്ന കറാച്ചിയിലെ നാഷനല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ദേശീയ പതാകയില്ലെന്ന് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള ഏഴു ടീമുകളുടെയും പതാകകള്‍ കറാച്ചിയിലെ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്നു. പ്രധാന വേദിയിലെ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ഏഴ് രാജ്യങ്ങളുടെയും പതാകയുള്ളപ്പോള്‍ ഇന്ത്യന്‍ പതാക മാത്രമില്ലെന്നത് സമൂഹമാധ്യമങ്ങളില്‍ ആരാധകകരാണ് ചൂണ്ടിക്കാട്ടിയത്. സ്റ്റേഡിയത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മത്സരവേദികളില്‍ ഇന്ത്യന്‍ പതാത ഇല്ലാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകളുടെയെല്ലാം പതാകയുള്ളപ്പോള്‍ ഇന്ത്യന്‍ പതാക മാത്രമില്ലെന്നതാണ് വിവാദത്തിന് കാരണമായത്. ഇന്ത്യയുടെ പതാക എന്തുകൊണ്ടാണു സ്റ്റേഡിയത്തില്‍ സ്ഥാപിക്കാത്തത് എന്നതില്‍ ഐസിസിയോ, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡോ നിലപാടു വ്യക്തമാക്കിയിട്ടില്ല.

സുരക്ഷാപരമയ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യന്‍ നിലപാടിനെത്തുര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ദുബായിലാണ് നടത്തുന്നത്. ഇതിനാലാണ് ഇന്ത്യന്‍ പതാക കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ വെക്കാത്തതെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അനൗദ്യോഗിക വിശദീകരണം.

കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ക്ക് മത്സരമുണ്ട്. പ്രധാന വേദികളിലെ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ഏഴ് രാജ്യങ്ങളുടെയും പതാകയുള്ളപ്പോള്‍ ഇന്ത്യന്‍ പതാക മാത്രമില്ലെന്നത് സമൂഹമാധ്യമങ്ങളില്‍ ആരാധകകരാണ് ചൂണ്ടിക്കാട്ടിയത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണു നടക്കുന്നത്. പാക്കിസ്ഥാനിലേക്കു ടൂര്‍ണമെന്റ് കളിക്കാന്‍ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെയാണ് ഐസിസി ഇടപെട്ട് ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയിലേക്കു മാറ്റിയത്.

ബുധനാഴ്ചയാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് പാകിസ്ഥാനില്‍ തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ 20ന് ദുബായില്‍ ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യമത്സരം. 23ന് ദുബായിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ നാലാമത്തെ ടീം.ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാകും സെമിഫൈനലിലേക്ക് മുന്നേറുക. ഇന്ത്യ സെമിയിലും ഫൈനലിലുമെത്തിയാല്‍ മത്സരം ദുബായിലാകും നടക്കുക

സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ താരങ്ങളെ പാക്കിസ്ഥാനിലേക്കു വിടില്ലെന്ന് ബിസിസിഐ നിലപാടെടുത്തത്. തുടക്കത്തില്‍ ബിസിസിഐയ്‌ക്കെതിരെ കടുംപിടിത്തം തുടര്‍ന്ന പാക്ക് ബോര്‍ഡ് മറ്റു വഴികളില്ലാതായതോടെ വഴങ്ങുകയായിരുന്നു. ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 23ന് പാക്കിസ്ഥാനെതിരായ പോരാട്ടവും ദുബായിലാണു നടക്കുക.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.