- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സുഖം പ്രാപിക്കുന്നു, ഞാന്‍ ആരോഗ്യവാനാണ്, ആശംസകൾക്കും പിന്തുണയ്ക്കും നന്ദി'; ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് ഇന്ത്യൻ താരം ശ്രേയസ് അയ്യർ
സിഡ്‌നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുടെ ആദ്യ പ്രതികരണമെത്തി. തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ താരം വ്യക്തമാക്കി. ആരാധകരുടെ പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും നന്ദി പറഞ്ഞ അയ്യർ, ഓരോ ദിവസവും പുരോഗതി കൈവരിക്കുന്നുണ്ടെന്ന് ഉറപ്പുനൽകി.
ഹർഷിത് റാണയുടെ ബൗളിംഗിൽ അലക്സ് കാരിയെ പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് അയ്യർക്ക് പരിക്കേറ്റത്. നിലത്തുവീണതിനെത്തുടർന്ന് പ്ലീഹയ്ക്ക് (spleen) പരിക്കേൽക്കുകയായിരുന്നു. താരത്തിന് ചെറിയ ശസ്ത്രക്രിയ ആവശ്യമായി വന്നെങ്കിലും, താരതമ്യേന ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വിശ്രമം ആവശ്യമായി വരുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അടുത്തിടെ അയ്യരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസാരിച്ചിരുന്നു. താരം ഫോൺ കോളുകൾ എടുക്കുന്നതായും ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യുന്നതായും അദ്ദേഹം വെളിപ്പെടുത്തി. അയ്യറുമായി സംസാരിച്ചതായും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ബോധ്യപ്പെട്ടതായും സൂര്യകുമാർ യാദവ് അറിയിച്ചു.




