- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലില്‍ ഇന്ന് റോയല്‍സ് v\s കിങ്സ് പോരാട്ടം; ക്യാപ്റ്റനായി സഞ്ജു തിരികെ എത്തുന്ന ആദ്യ മത്സരം; ജയസ്വള്‍ തിളങ്ങിയില്ലെങ്കില്‍ റോയല്‍സിന് പണി; ജയം തുടരാന്‍ അയ്യരിന്റെ പഞ്ചാബും; ഇന്ന് തീപാറും പോരാട്ടം
പഞ്ചാബ്. ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ ഏറ്റുമുട്ടും. മുല്ലന്‍പുരിലെ മഹാരാജ യദവേന്ദ്ര സിംഗ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രാത്രി 7.30നാണ് മത്സരം നടക്കുന്നത്. മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സഞ്ജു സാംസണ്‍ വീണ്ടും നായകനായി തിരിച്ചെത്തുന്നു എന്ന് പ്രത്യേകത ഈ മത്സരത്തിന് ഉണ്ട്. കൈയ്ക്ക് പരിക്ക് പറ്റിയതിന് പിന്നാലെ ഇംപാക്ട് പ്ലെയര്‍മാത്രമായി ആയിരുന്നു സഞ്ജു കളിച്ചിരുന്നത്. ഇപ്പോള്‍ പൂര്‍ണ ആരോഗ്യത്തോടെ വിക്കറ്റ് കീപ്പറായും നായകനായും ടീമിനെ നയിക്കും. കളിച്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് രാജസ്ഥാന്റെ സമ്പാദ്യം. സഞ്ജു തിരികെ എത്തുന്നതോടെ കളി മാറുവെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളിന് ഫോം കണ്ടെത്താന്‍ ആകാത്തത് ടീമിന് വലിയ തിരിച്ചടിയാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു സഞ്ജു വരുമ്പോള്‍, ധ്രുവ് ജുറേല്‍ ഇംപാക്ട് പ്ലേയറായി കളിക്കാനും സാധ്യതയുണ്ട്. നിതീഷ് റാണ ഫോമില്‍ തുടരുന്നത് ടീമിന് ആശ്വാസമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ പഴയ താരം യുസ്‌വേന്ദ്ര ചെഹല്‍ സഞ്ജു സാംസണെതിരെ വരുന്ന മത്സരം കൂടിയാകും ഇത്.
അതേസമയം, പഞ്ചാബ് കിംഗ്‌സ് ഈ സീസണില്‍ മികച്ച ഫോമിലാണ്, ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പോയിന്റ് പട്ടികയില്‍ മുന്നിലാണ്. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള പഞ്ചാബ് കിംഗ്‌സ്, ഹോം ഗ്രൗണ്ടില്‍ വിജയ പരമ്പര തുടരാനാണ് ശ്രമിക്കുന്നത്. ഇരു ടീമുകളും തമ്മിലുള്ള നേരിട്ടുള്ള മത്സരങ്ങളില്‍, രാജസ്ഥാന്‍ റോയല്‍സ് 28 മത്സരങ്ങളില്‍ 16 തവണ വിജയിച്ചിട്ടുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വിജയപഥത്തിലേക്ക് മടങ്ങുമോ എന്നത് ആരാധകര്‍ ഉറ്റുനോക്കുന്നു.