- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബാറ്റിംഗിൽ പോസിറ്റീവിറ്റി ഉണ്ടായിരുന്നു, അവൻ ആത്മവിശ്വാസത്തിലാണ്'; സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും ഇർഫാൻ പത്താൻ

ഡൽഹി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിനെ പിന്തുണച്ച് മുൻ താരം ഇർഫാൻ പത്താൻ. അഭിഷേക് ശർമ്മയ്ക്ക് പകരക്കാരനായി ടീമിലെത്തിയ സഞ്ജു 8 പന്തിൽ 22 റൺസെടുത്താണ് പുറത്തായത്. മൂന്ന് സിക്സും ഒരു ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു.
ഇർഫാൻ പത്താൻ പറഞ്ഞത്:
"സഞ്ജുവിന്റെ ബാറ്റിംഗിൽ പോസിറ്റീവിറ്റി ഉണ്ടായിരുന്നു. സാധാരണയായി ടീമിൽ നിന്ന് പുറത്തായി തിരിച്ചെത്തുന്ന ഒരു താരം ആദ്യ പന്തുകളിൽ സിംഗിൾ എടുത്ത് സുരക്ഷിതനാകാനാണ് നോക്കുക. എന്നാൽ സഞ്ജു ആദ്യ പന്ത് മുതൽ അറ്റാക്കിംഗ് ഷോട്ടുകളാണ് കളിച്ചത്. നേരിട്ട ആദ്യ മൂന്ന് ഷോട്ടുകളും സിക്സറുകളായിരുന്നു. ഇത് അവന്റെ ആത്മവിശ്വാസത്തെയാണ് കാണിക്കുന്നത്. അഭിഷേക് ശർമ്മ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ സഞ്ജുവിനെ തന്നെ പിന്തുണയ്ക്കണം."
പൂജാരയുടെ വിമർശനം:
അതേസമയം സഞ്ജുവിനെതിരെ വിമർശനവുമായി ചേതേശ്വർ പൂജാര രംഗത്തെത്തി. സഞ്ജുവിന് ഇപ്പോൾ ആവശ്യത്തിന് അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും അത് വിലമതിക്കണമെന്നും പൂജാര പറഞ്ഞു. "ഇന്ത്യൻ ടീമിൽ ഇത്രയധികം അവസരങ്ങൾ ആർക്കും ലഭിക്കാറില്ല. ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്, മറിച്ച് ലഭിക്കുന്ന അവസരങ്ങളിൽ ടീമിനായി റൺസ് കണ്ടെത്തണം," പൂജാര വ്യക്തമാക്കി.


