- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോല്‍വികളുടെ ആഘാതങ്ങള്‍ക്കിടെ മുംബൈ ഇന്ത്യന്‍സിന് ആശ്വാസ വാര്‍ത്ത! സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംമ്ര ഫുള്‍ ഫിറ്റ്; മുംബൈയ്ക്കായി അടുത്ത മത്സരങ്ങളില്‍ കളിച്ചേക്കും
സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംമ്ര ഫുള്‍ ഫിറ്റ്;
മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം അത്രയ്ക്ക് മികച്ചതല്ല. നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വികള്‍ വഴങ്ങേണ്ടി വന്നതോടെ മുംബൈ ടീമില്‍ പ്രതിസന്ധി നിലനില്‍ക്കുകയാണ് താനും. ഇതിനിടെ ടീമിന് ആശ്വാസമായി പുതിയ വാര്‍ത്ത പുറത്തെത്തി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്ര ഫിറ്റ്‌നസ് വീണ്ടെടുത്തു എന്നതാണ് ആശ്വാസ വാര്‍്ത്ത. ഇതോടെ ബുംറ ഉടന്‍ ടീമിനൊപ്പം ചേരും. അടുത്ത മത്സരം കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
പരിക്കുമൂലം ഏറെ കാലം പുറത്തായിരുന്ന സ്റ്റാര്‍ പേസര്‍ക്ക് ബിസിസിഐയുടെ ഫുള്‍ ഫിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഏപ്രില്‍ 13 ന് ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലൂടെയാവും ബുംമ്ര ഈ സീസണില്‍ തിരിച്ചെത്തുക.
ഇതുവരെ കളിച്ച 133 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റുകള്‍ നേടിയിട്ടുള്ള ബുംമ്രയെ മെഗാ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് 18 കോടി രൂപയ്ക്ക് നിലനിര്‍ത്തിയിരുന്നു. ഐപിഎല്ലിന്റെ അവസാന സീസണില്‍13 മത്സരങ്ങള്‍ കളിക്കുകയും 20 വിക്കറ്റുകള്‍ നേടുകയും ചെയ്തു.
എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ബുംമ്രയ്ക്ക്,ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിലാണ് പരിക്കേറ്റിരുന്നത്. പരിക്കുമൂലം പുറത്താകുന്നതിന് മുമ്പ് അദ്ദേഹം മികച്ച ഫോമിലായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകള്‍ നേടിയ തരാം പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് നേടുകയും ചെയ്തു. ശേഷം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും ചാംപ്യന്‍സ് ട്രോഫിയും പരിക്കുമൂലം താരത്തിന് നഷ്ടമായി.